എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥിനിയുടെ ഉത്തര പേപ്പറുകൾ പുനർമൂല്യനിർണയത്തിന് അയച്ചതായി പരാതി

എസ്എസ്എൽസി പരീക്ഷയ്ക്ക് മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥിനിയുടെ ഉത്തരപേപ്പറുകൾ വിദ്യാർഥിയോ രക്ഷിതാവോ അറിയാതെ പുനർമൂല്യനിർണയത്തിന് അയച്ചതായി പരാതി. മലപ്പുറം എടപ്പാളിലെ ശിഖയുടെ പേപ്പറുകളാണ് പുനർമൂല്യനിർണയത്തിന് അയച്ചത്. സംഭവത്തിൽ ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ശിഖയുടെ ഉത്തര പേപ്പറുകളാണ് പുനർമൂല്യനിർണയത്തിന് അയച്ചത്. എന്നാൽ ഉത്തരപ്പേപ്പറുകൾ പുനർമൂല്യനിർണയത്തിന് അയച്ചത് ശിഖയോ രക്ഷിതാക്കളോ അറിയാതെയാണ്. സ്‌കൂൾ അധികൃതർ അപേക്ഷ പരീക്ഷാഭവനിലേക്ക് അയക്കുകയും ചെയ്തു. ഇതിന് ശേഷമാണ് വീട്ടുകാർ കാര്യങ്ങൾ അറിയുന്നത്.
Read Also : എസ്എസ്എൽസി ഫലമറിയാൻ വിപുലമായ സൗകര്യങ്ങളുമായി ‘കൈറ്റ്’
രജിസ്റ്റർ നമ്പറും ജനന തിയതിയും വച്ച് ആർക്കും പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാവുന്ന ഓൺലൈൻ സംവിധാനമാണ് നിലവിലുള്ളത്. ഇത് ദുരുപയോഗം ചെയ്താണ് ആരോ അപേക്ഷ നൽകിയിട്ടുള്ളത്. അതേസമയം ഓരോ അപേക്ഷയും വിശദമായി പരിശോധിക്കാൻ പൊന്നാനിയിലെ പ്രത്യേക സാഹചര്യത്തിൽ കഴിഞ്ഞില്ലെന്നാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം. സംഭവത്തിൽ രക്ഷിതാക്കളുടെ പരാതിയിൽ ചങ്ങരംകുളം പൊലീസ് കേസ് എടുത്തു. അക്ഷയe സെന്ററുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
Story Highlights – sslc, revaluation, full a plus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here