രാജ്യത്ത് 24 മണിക്കൂറിനിടെ 757 പേർക്ക് ജീവൻ നഷ്ടമായി

ആശങ്ക ഉയർത്തി രാജ്യത്തെ കൊവിഡ് കേസുകൾ. 757 പേരാണ് 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 31,358 ആയി ഉയർന്നു.

ഇന്ത്യയിൽ ഇതുവരെ 1,336,861 പേരാണ് കൊവിഡ് ബാധിതരായിട്ടുള്ളത്. 4,56,071 സജീവ കേസുകളാണ് നിലവിലുള്ളത്.

തമിഴ്നാട്ടിൽ മാത്രം ഒറ്റദിവസം 6,785 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ തമിഴ്നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം 1,99,749 ആയി.

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 9,615 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിൽ ആകെ കൊവിഡ് എണ്ണം 3,57,117 ആയി.

Story Highlights covdi in india, with in 24 hours

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top