Advertisement

ക്വാറന്റീൻ ലംഘിച്ച് മുങ്ങിയ കൊല്ലം മുൻ സബ് കളക്ടർ അനുപം മിശ്രയ്ക്ക് വീണ്ടും നിയമനം

July 25, 2020
Google News 1 minute Read

ക്വാറന്റീൻ ലംഘിച്ച് മുങ്ങിയ കൊല്ലം മുൻ സബ് കളക്ടർ അനുപം മിശ്രയ്ക്ക് വീണ്ടും നിയമനം. നാലുമാസത്തെ ഇടവേളയ്ക്ക് ശേഷം ആലപ്പുഴ സബ് കളക്ടറായാണ് ചുമതലയേൽക്കുന്നത്. ക്വറന്റീൻ ലംഘിച്ചതിന് ഇദ്ദേഹത്തെ വാക്കാൽ താക്കീത് നൽകി സർവീസിൽ നിന്ന് മാറ്റി നിർത്തിയിരുന്നു.

സിംഗപ്പൂർ യാത്ര മറച്ചുവച്ച് കൊവിഡ് കാലത്ത് അനുപം മിശ്ര കൊല്ലം സബ്കളറ്ററായി ജോലിയിൽ പ്രവേശിച്ചിരുന്നു. സബ്കളക്ടറുടെ വിദേശ യാത്രാ വിവരമറിഞ്ഞ ജില്ലാകളക്ടർ അനുപം മിശ്രയോട് നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടു. എന്നാൽ മാർച്ച് 19ന് ആരെയും അറിയിക്കാതെ അനുപം മിശ്ര കാൺപൂരിലേക്ക് പോയി. ഈ യാത്ര വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്. അനുപം മിശ്രയ്‌ക്കെതിരെ കളക്ടർ സർക്കാരിന് റിപ്പോർട്ട് നൽകി. ഇതേ തുടർന്നാണ് വാക്കാൽ താക്കീത് നൽകി സർവീസിൽ നിന്ന് മാറ്റി നിർത്തിയത്.

നാലുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും നിയമനം നൽകിയിരിക്കുന്നത്. അതേസമയം, സബ്കളക്ടർ ഒളിവിൽ പോയ വിവരം മറച്ചുവച്ചതിന് സസ്പെൻഷൻ ലഭിച്ച പൊലീസ് ഉദ്യോഗസ്ഥനെ ഇതുവരെ തിരികെ സർവീസിൽ പ്രവേശിപ്പിച്ചിട്ടില്ല. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയതിനാൽ നിലവിൽ ക്വറന്റീനിലാണ് അനുപം മിശ്ര. അടുത്തമാസം ഏഴാം തീയതിയോടുകൂടി ആലപ്പുഴ സബ്കളക്ടറായി ചുമതലയേക്കുമെന്നാണ് നിയമന ഉത്തരവിൽ പറയുന്നത്.

Story Highlights Anupam mishra, Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here