പരിയാരം മെഡിക്കൽ കോളജിൽ ജൂലൈ 10 ന് ശേഷം എത്തിയവർ ക്വാറന്റീനിൽ പോകണമെന്ന പ്രചാരണം വ്യാജം [24 Fact Check]

fake message about pariyaram medical college 24 fact check

ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ജൂലൈ 10 ന് ശേഷം എത്തിയവർ റിപ്പോർട്ട് ചെയ്യണമെന്നും ക്വാറന്റനിൽ പ്രവേശിക്കണമെന്നും വ്യാജ പ്രചാരണം.

ഇങ്ങനെയൊരു തീരുമാനം കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ കൊവിഡ് സെല്ല് യോഗമോ മെഡിക്കൽ ബോർഡ് യോഗമോ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

കൊവിഡ് അതിവ്യാപനം പ്രതിരോധിക്കാൻ ജനങ്ങാളാകെ ജാഗ്രതപാലിക്കുക തന്നെ വേണം. എന്നാൽ വ്യാജ പ്രചാരണം നടത്തി പരിഭ്രാന്ത്രി സൃഷ്ടിക്കുന്നത് സാമൂഹ്യവിരുദ്ധ പ്രവൃത്തിയാണെന്നും സൂപ്രണ്ട് കൂട്ടിച്ചേർത്തു.

കൊവിഡ് അതിവ്യാപന പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യപ്രവർത്തകരും നാടൊന്നാകെയും മുഴുകിയിരിക്കുമ്പോൾ, വ്യാജ പ്രചാരണം വഴി തെറ്റിദ്ധാരണപരത്തുന്നത് ആരോഗ്യ പ്രവർത്തകരുടെ കുടുംബാംഗങ്ങളും പൊതുജനങ്ങളും ആശങ്കയിലാവാനും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനും ഇടയാക്കുമെന്നും മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

Story Highlights fake message about pariyaram medical college, 24 fact check

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top