ഇന്ത്യ- ചൈന അതിർത്തി സംഘർഷം; വേഗത്തിൽ പൂർണമായ പിന്മാറ്റത്തിന് തയാറെന്ന് ഉഭയകക്ഷി ധാരണ

ലഡാക്കിലെ അതിർത്തിയിൽ നിന്ന് വേഗത്തിൽ പൂർണമായ പിന്മാറ്റത്തിന് തയാറെന്ന് ഇന്ത്യ- ചൈന ഉഭയ കക്ഷി ധാരണ. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയിലാണ് തീരുമാനം ഉണ്ടായത്.

വ്യാപാര- വാണിജ്യ വിഷയങ്ങൾ ഉന്നയിക്കാനുള്ള ചൈനീസ് ശ്രമം ഇന്ത്യ ചർച്ചയിൽ അംഗീകരിച്ചില്ല. അത്തരം വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള ഉചിത സമയമായിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. സൈനിക പിന്മാറ്റം പൂർണമായും പൂർത്തിയാക്കുന്ന മുറയ്ക്ക് കൂടുതൽ ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന് ഇന്ത്യ ഉഭയകക്ഷി ചർച്ചയിൽ വ്യക്തമാക്കി.

Story Highlights – India-China border clash, Bilateral understanding that they are ready for a complete withdrawal soon

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top