ജമ്മു- കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ജമ്മു- കശ്മീരിലെ ശ്രീനഗറിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ശ്രീനഗറിലെ റൺഭീർഘട്ട് മേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്.
Read Also : ഹൈദരാബാദ് ഏറ്റുമുട്ടൽ; അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആറ് മാസം കൂടി സമയം അനുവദിച്ച് സുപ്രിംകോടതി
ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷ സേന വധിച്ചു.ഒരു ജവാന് പരിക്കേറ്റു
ഭീകരവിരുദ്ധ നടപടിയുടെ ഭാഗമായി കശ്മീരിൽ സുരക്ഷാസേന തെരച്ചിൽ ശക്തമാക്കിയിരുന്നു. രഹസ്യവിവരത്തെ തുടർന്ന് റൺഭീർഘട്ടിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് സുരക്ഷ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തത്. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സേന വധിച്ചു.
കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഭീകര ആക്രമണത്തിൽ ഒരു ജവാന് പരിക്കേറ്റു. പരിക്കേറ്റ ജവാനെ ശ്രീനഗറിലെ 92 ബേസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റൺഭീർഘട്ടിൽ അടുത്ത കാലത്തുണ്ടായ നാലാമത്തെ ഏറ്റുമുട്ടലാണ് ഇത്. അതിനിടെ അവന്തിപ്പോരയിൽ ഒരു ഭീകരൻ സംയുക്ത സേന പിടികൂടി
Story Highlights – jammu- kashmir, encounter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here