‘അവസാനമായി ഒരുവട്ടം കൂടി..’ സുശാന്തിന്റെ അവസാന ചിത്രം പങ്കുവച്ച് മുൻകാമുകി

One Last Time Writes Ankita Lokhande For Sushant Singh Rajput

സുശാന്ത് സിംഗ് രാജ്പുത്തിന്റെ അവസാന ചിത്രമായ ദിൽ ബേചാരയുടെ മോഷൺ പോസ്റ്റർ പങ്കുവച്ച് താരത്തിന്റെ മുൻ കാമുകി അങ്കിത ലോഖണ്ഡെ.

View this post on Instagram

From #pavitrarishta to #dilbechara One last time !!!

A post shared by Ankita Lokhande (@lokhandeankita) on

‘പവിത്ര രിഷ്ത മുതൽ ദിൽ ബേചാര വരെ, അവസാനമായി ഒരു വട്ടം കൂടി’- അങ്കിത തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചതിങ്ങനെ.

ഹോട്ട്‌സ്റ്റാറിലൂടെയാണ് ദിൽ ബേചാര പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. ചിത്രം പുറത്തിറങ്ങുന്നതിന് തൊട്ടുമുൻപത്തെ ദിവസവും അങ്കിത ലോഖണ്ഡെ സുശാന്തിനെ പരാമർശിച്ച് ഇൻസ്റ്റഗ്രാമില്ഡ പോസ്റ്റിട്ടിരുന്നു.’ പ്രതീക്ഷ, പ്രാർത്ഥ, കരുത്ത്….എവിടെയാണെങ്കിലും പുഞ്ചിരിക്കൂ’ എന്നായിരുന്നു അടിക്കുറുപ്പ്.

പവിത്ര രിഷ്ത എന്ന ചിത്രത്തിലൂടെ ഇന്ത്യൻ പ്രേക്ഷകരുടെ ഇഷ്ട താരമായ സുശാന്ത് കായ് പോചെ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. പവിത്ര രിഷ്തയിൽ സുശാന്തിന്റെ സഹതാരമായിരുന്ന അങ്കിത ലോഖണ്ഡെയുമായി ആറ് വർഷത്തോളം പ്രണയത്തിലായിരുന്നു സുശാന്ത്. എന്നാൽ ഇരുവരും പിരിഞ്ഞു.

പിന്നീട് ബോളിവുഡിൽ തിരക്കേറിയ നടനായ സുശാന്ത് റിയാ ചക്രബർത്തിയുമായി പ്രണയത്തിലായി. മരണത്തിന് തൊട്ടുമുൻപ് വരെ സുശാന്ത് റിയയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ബോളിവുഡിലെ ലോബിയാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. ഉന്നതർ ചേർന്ന് നിരവധി ചിത്രങ്ങളിൽ നിന്ന് സുശാന്തിനെ ഒഴിവാക്കിയെന്നും പറയപ്പെടുന്നു. ഇതിൽ നിന്നുണ്ടായ നിരാശയാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കളും ആരോപിച്ചു.

Story Highlights One Last Time Writes Ankita Lokhande For Sushant Singh Rajput

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top