പത്തനംതിട്ടയിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ്; രോഗ ഉറവിടം അവ്യക്തം

പത്തനംതിട്ടയിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലയാലപ്പുഴ സി ഐക്കും തിരുവല്ല പുളിക്കീഴ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമാണ് രോഗം. ഇരുവർക്കും എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്ന് വ്യക്തമല്ല. രണ്ട് ഉദ്യോഗസ്ഥരും സ്റ്റേഷൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരായത് കൊണ്ട് തന്നെ ഇവരുമായി അടുത്ത് സമ്പർക്കം പുലർത്തിയിരുന്ന ഉദ്യോഗസ്ഥരോട് സ്റ്റേഷനിൽ എത്തിയവരോടും നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകി. തുടർച്ചയായി പൊലീസ് ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിക്കുന്നത് ജില്ലയിൽ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.
Story Highlights – 2 police officers in pathanamthitta tested covid positive
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here