തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം രൂക്ഷം; ഇന്ന് 6986 പേര്‍ക്ക് രോഗം , 85 മരണം

covid

തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്നു. ഇന്ന് മാത്രം 6,986 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. തിരുച്ചിറപ്പള്ളിയിലെ ബാങ്ക് ജീവനക്കാരായ 38 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇന്നലെ ഈ ബാങ്കിലെ ജീവനക്കാരന്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ബാങ്ക് സന്ദര്‍ശിച്ച പൊതുജനങ്ങള്‍ ഉള്‍പ്പെടെയുള്ളവരോട് നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ തമിഴ്‌നാട് ആരോഗ്യ വകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടു.

കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 85 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,494 ആയി. തമിഴ്‌നാട്ടില്‍ ഇതുവരെ 2,13,723 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 53,703 കൊവിഡ് രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്. 1,56,526 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയത്.

Story Highlights covid 19, coronavirus, tamilnadu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top