സ്വാശ്രയ കോളജുകള്‍ക്കു സ്വയംഭരണ പദവി; സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എസ്എഫ്‌ഐ

Autonomous status; SFI against government decision

സ്വാശ്രയ കോളജുകള്‍ക്കു സ്വയംഭരണ പദവി നല്‍കാന്‍ അനുമതി നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എസ്എഫ്‌ഐ. ഇടതുപക്ഷ മുന്നണി അംഗീകരിക്കാത്ത ആശയത്തെ എതിര്‍ക്കാന്‍ സര്‍ക്കാര്‍ തയാറാകണം. അനുമതി നല്‍കാനുണ്ടായ സാഹചര്യം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി നേരിട്ട് വിശദീകരിക്കണമെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് ട്വന്റി ഫോറിനോട് പറഞ്ഞു.

Read Also : ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ പ്രതിഷേധം; കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം മാറ്റിവച്ചു

സംസ്ഥാന സര്‍ക്കാരിന്റെ എന്‍ഒസിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം മൂന്നു സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകള്‍ക്ക് യുജിസി സ്വയംഭരണ പദവി നല്‍കിയിരുന്നു. ഇതിനു പുറമെ വീണ്ടും നാലു സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകള്‍ക്കും 12 എയ്ഡഡ് കോളജുകള്‍ക്കും സ്വയംഭരണ പദവിക്ക് എന്‍ഒസി നല്‍കാനായിരുന്നു സര്‍ക്കാര്‍ നീക്കം. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കത്തിനെതിരെ എസ്എഫ്‌ഐ രംഗത്തെത്തിയത്. ഇത്തരം നടപടി ഏത് തലത്തില്‍ നിന്നുണ്ടായാലും, എസ്എഫ് എ വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമെന്നും, മുന്‍കാലങ്ങളില്‍ സ്വീകരിച്ച നിലപാടുകളില്‍ നിന്ന് പിന്നോട്ടില്ലെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് സ്വയം ഭരണപദവി നല്‍കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭമാണ് എസ് എഫ് ഐ നടത്തിയത്. പലയിടത്തും പരിശോധനയ്‌ക്കെത്തിയ യു.ജി.സി സംഘത്തെ തടഞ്ഞായിരുന്നു സമരം.

Story Highlights Autonomous status; SFI against government decision

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top