കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ശവസംസ്‌കാരം നാട്ടുകാര്‍ തടഞ്ഞു

കോട്ടയം മുട്ടമ്പലത്ത് കൊവിഡ് ബാധിച്ച മരിച്ചയാളുടെ ശവസംസ്‌കാരം നാട്ടുകാര്‍ തടഞ്ഞു. വെള്ളിയാഴ്ച മരിച്ച കോട്ടയം ചുങ്കം സ്വദേശിയുടെ ശവസംസ്‌കാരമാണ് നാട്ടുകാര്‍ തടഞ്ഞത്. കോട്ടയം നഗരസഭയുടെ മുട്ടമ്പലത്തുള്ള പൊതുശ്മശാനത്തിലേക്കുള്ള റോഡ് പ്രദേശവാസികള്‍ കെട്ടിയടച്ചു.

പൊലീസെത്തി വഴിയിലെ തടസം നീക്കിയെങ്കിലും നാട്ടുകാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. കൊവിഡ് ബാധിച്ച മരിച്ചയാളെ ശ്മശാനത്തില്‍ സംസ്‌കാരിക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പഞ്ഞു. വെള്ളിയാഴ്ച മരിച്ച കോട്ടയം ചുങ്കം സ്വദേശി ഔസേഫ് ജോര്‍ജിന് ട്രൂനാറ്റ് പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Story Highlights covid 19, funeral, blocked, kottayam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top