എറണാകുളത്ത് സമ്പർക്കത്തിലൂടെ കൊവിഡ് വ്യാപനം; ഫോർട്ട് കൊച്ചിയിൽ അതീവ ജാഗ്രത

Covid through contact; Strict regulations in Kochi

എറണാകുളം ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനത്തിൽ വർധന. രോഗം സ്ഥിരീകരിക്കുന്നതിൽ 90% പേർക്കും പ്രാദേശിക സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധ. എറണാകുളത്ത് ആലുവ ലാർജ് ക്ലസ്റ്ററിൽ നിന്നും ഇന്നലെ 27 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊച്ചി കോർപറേഷനിലെ 6,7,8,9 ഡിവിഷനുകൾ അടച്ചു.

17 അന്തേവാസികൾക്ക് കൂടി രോഗബാധയുണ്ടായതോടെ തൃക്കാക്കര കരുണാലയത്തിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 60 ആയി. 143 അന്തേവാസികളുള്ള ഇവിടത്തെ കൊവിഡ് വ്യാപനം ആശങ്കജനകമാണ്. പ്രായാധിക്യവും മറ്റ് രോഗങ്ങളും മൂലം ഹൈ റിസ്‌ക് ക്യാറ്റഗറിയിൽപ്പെട്ടവർ കൂടുതൽ ഉള്ളതിനാൽ മെഡിക്കൽ സംഘത്തെയും മുഴുവൻ സമയ ഡോക്ടറെയും നിയോഗിച്ച് കരുണാലയം പ്രത്യേക ആശുപത്രിയാക്കി മാറ്റി.

Read Also : ബംഗളൂരുവിൽ മൂവായിരത്തിലേറെ കൊവിഡ് രോഗികളെ കണ്ടെത്താനായില്ല; സ്ഥിതി ആശങ്കാജനകം

കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയ ചെല്ലാനത്ത് പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തില്ലെങ്കിലും സമീപ പ്രദേശമായ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിൽ വൈറസ് വ്യാപനമുണ്ട്. രണ്ട് കൊവിഡ് മരണങ്ങളും ജില്ലയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തു. ഹൃദയാഘാതം മൂലം ചികിത്സയിൽ ആയിരുന്ന ആലുവ സ്വദേശി ചെല്ലപ്പനും കാൻസർ ചികിത്സക്കിടെ കൊവിഡ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശി ബഷീറുമാണ് മരിച്ചത്. ഏഴ് പുതിയ കണ്ടെയ്ൻമെന്റ് സോണുകളും രണ്ട് ഹോട്ട്‌സ്‌പോട്ടുകളും ജില്ലയിൽ പ്രഖ്യാപിച്ചു.

എറണാകുളം ജില്ലയിൽ ഇന്നലെ 79 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 75 പേർക്കാണ് സമ്പർക്കത്തിലൂടെ വൈറസ് ബാധ. 17 പേർക്ക് കൂടി കൊവിഡ് ബാധിച്ചതോടെ തൃക്കാക്കര കരുണാലയത്തിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 60 ആയി. ഇന്നലെ 2 കൊവിഡ് മരണങ്ങൾ കൂടി ജില്ലയിൽ റിപ്പോർട്ട് ചെയ്തു . എറണാകുളത്ത് ചികിത്സയിൽ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശി ബഷീർ, ആലുവ സ്വദേശി ചെല്ലപ്പൻ എന്നിവരാണ് മരിച്ചത്.

Story Highlights covid ernakulam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top