Advertisement

ബംഗളൂരുവിൽ മൂവായിരത്തിലേറെ കൊവിഡ് രോഗികളെ കണ്ടെത്താനായില്ല; സ്ഥിതി ആശങ്കാജനകം

July 26, 2020
Google News 1 minute Read

ബംഗളൂരുവിൽ മൂവായിരത്തിലേറെ കൊവിഡ് രോഗികളെ കണ്ടെത്താൻ കഴിയാതെ ആരോഗ്യപ്രവർത്തകർ. 3,338 രോഗികളെയാണ് കണ്ടെത്താൻ സാധിക്കാത്തത്. ബംഗളൂരുവിലെ ആകെ കൊവിഡ് രോഗികളുടെ ഏഴ് ശതമാനം വരുമിത്. രോഗബാധിതരായ എല്ലാവരെയും കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായൺ അറിയിച്ചു.

സാമ്പിളുകൾ ശേഖരിക്കുന്ന സമയത്ത് രോഗികൾ നൽകിയ വിവരം തെറ്റായതിനാലാണ് ഇവരെ കണ്ടെത്താൻ സാധിക്കാത്തതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. പരിശോധനാഫലം വന്ന ശേഷം ഇവരിൽ പലരേയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇവർ കൃത്യമായ ക്വാറന്റീൻ നിർദേശങ്ങൾ പാലിച്ചിട്ടില്ലെന്നാണ് സൂചന. ഇത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. .

Read Also :കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 48,916 കൊവിഡ് കേസുകൾ

നിലവിലെ സാഹചര്യത്തിൽ കൊവിഡ് പരിശോധനയ്ക്കായി സാമ്പിളുകൾ വാങ്ങുന്നതിന് മുമ്പ് ഐ.ഡി കാർഡ് വാങ്ങാനും മൊബൈൽ നമ്പർ ശരിയാണെന്ന് ഉറപ്പുവരുത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കർണാടകയിലെ ആകെ കൊവിഡ് കേസുകളുടെ പകുതിയും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ബംഗളൂരുവിലാണ്. ശനിയാഴ്ച മാത്രം 5,000 പേർക്കാണ് കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ബംഗളൂരുവിൽ മാത്രം 2,036 കേസുകൾ റിപ്പോർട്ട് ചെയ്തു.

Story Highlights Bengaluru, covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here