കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 48,916 കൊവിഡ് കേസുകൾ

അതിതീവ്ര കൊവിഡ് വ്യാപനത്തിൽ വലഞ്ഞ് രാജ്യം. കൊവിഡ് കേസുകളുടെ എണ്ണം 13 ലക്ഷം കടന്ന് 13,36,861 ആയി. 4,56,071 ആക്ടീവ് കേസുകളാണ് ഇന്ത്യയിലിപ്പോഴുള്ളത്. 31,358 ആളുകൾ രോഗം ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,916 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
തമിഴ്‌നാട്ടിൽ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ത്രിപുരയിൽ നാളെ മുതൽ മൂന്ന് ദിവസത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. രോഗവ്യാപനം രൂക്ഷമായതിന് പിന്നാലെ ബംഗളൂരു തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണി വരെ സമ്പൂർണ ലോക്ക് ഡൗണിലേക്ക് മാറി. കൊവിഡ് സ്ഥിരീകരിച്ച കേന്ദ്രസേന അംഗങ്ങളുടെ എണ്ണം പതിനായിരം കടന്നു.
മഹാരാഷ്ട്രയിൽ 9,251 പുതിയ കേസുകളും 257 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 3,66,368 ആയി. തമിഴ്‌നാട്ടിൽ രോഗബാധിതരുടെ എണ്ണം 2,06,737 ആയി ഉയർന്നു. ആകെ മരണം 3,409 ആയി. 6,988 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 89 മരണമുണ്ടായി. ഇതിൽ ചെന്നൈയിൽ മാത്രം 1,329 പുതിയ രോഗികൾ ഉണ്ട്. 20 പേർ കൂടി മരിച്ചു. ആകെ കൊവിഡ് കേസുകൾ 93,537 ആയി.
Read Also : സംസ്ഥാനത്ത് ഇന്ന് 1103 കൊവിഡ് സ്ഥിരീകരിച്ചു; 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
ആന്ധ്രയിൽ രോഗവ്യാപനം രൂക്ഷമാണ്. 7,813 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 52 പേർ കൂടി മരിച്ചു. കർണാടകയിൽ ഒടുവിലായി റിപ്പോർട്ട് ചെയ്ത 5,072 പുതിയ കേസുകളിൽ 2,036ഉം ബംഗളൂരുവിലാണ്. ആകെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. ഉത്തർപ്രദേശിൽ 2984 കേസുകളും 39 മരണവും കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതർ 63,742ഉം മരണം 1,387ഉം ആയി. പശ്ചിമബംഗാളിൽ 2,404ഉം, ഡൽഹിയിൽ 1,142ഉം, ഗുജറാത്തിൽ 1081ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
Story Highlights – covid, india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here