എറണാകുളത്ത് 61 പേർക്ക് കൊവിഡ്; 57 പേർക്കും രോഗബാധ സമ്പർക്കത്തിലൂടെ

ernakulam covid update

എറണാകുളം ജില്ലയിൽ ഇന്ന് 61 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 57 പേർക്കും രോഗബാധ സമ്പർക്കത്തിലൂടെയാണ്. ഒരാൾ ഇതര സംസ്ഥാനത്തു നിന്നെത്തി. 107 പേർ ഇന്ന് ജില്ലയിൽ രോഗ മുക്തി നേടി. എറണാകുളം സ്വദേശികളായ 100 പേരും മറ്റ് ജില്ലകളിൽ നിന്നുള്ള 2 പേരും ഇതര സംസ്ഥാനത്ത് നിന്നുള്ള 5 പേരും ഇതിൽ ഉൾപ്പെടുന്നു.

Read Also : കോട്ടയത്ത് 54 പേര്‍ക്ക് കൊവിഡ്; ആലപ്പുഴയിൽ 46 പേർക്ക് കൊവിഡ്: സമ്പർക്കരോഗികളുടെ എണ്ണം വളരെ കൂടുതൽ

ഇന്ന് 820 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 504 പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12934 ആണ്. ഇതിൽ 10751 പേർ വീടുകളിലും, 253 പേർ കൊവിഡ് കെയർ സെന്ററുകളിലും 1930 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

Read Also : സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത് 733 പേര്‍ക്ക്; 67 പേരുടെ ഉറവിടം വ്യക്തമല്ല

ഇന്ന് 126 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 125 പേരെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. ജില്ലയിലെ ആശുപത്രികളിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ ആകെ എണ്ണം 865 ആണ്.

കൊവിഡ് 19 പരിശോധനയുടെ ഭാഗമായി 422 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇനി 423 ഫലങ്ങൾ ലഭിക്കാനുണ്ട്. ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നുമായി ഇന്ന് 1748 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

Story Highlights ernakulam covid update today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top