കാട്ടിലെ രാജാവും റാണിയും തമ്മിൽ തല്ല്; വൈറൽ വീഡിയോ

സിംഹവും സിംഹിയും തമ്മിൽ നടന്ന പോരാട്ടത്തിൻ്റെ വെഡിയോ വൈറലാവുന്നു. വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫറായ സുബിൻ അഷാര പകർത്തിയ വീഡിയോ വൈൽഡ് ഇന്ത്യ എന്ന ട്വിറ്റർ ഹാൻഡിലാണ് പങ്കുവച്ചത്. ഹെഡ്ഫോൺ വച്ച് കാണണമെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. നിരവധി ആളുകളാണ് വീഡിയോ റീട്വീറ്റ് ചെയ്തത്. ട്വിറ്ററിൽ വൈറലായ വീഡിയോ ചിലർ ഫേസ്ബുക്കിലും പങ്കുവച്ചു.
ഇന്ത്യയിൽ സിംഹങ്ങളുള്ള ഒരേയൊരു വനം, ഗുജറാത്തിലെ ഗീർ വനത്തിൽ നിന്നുള്ള ദൃശ്യങ്ങളാണിവ. 22 സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ ഇരുവരുടെയും അലർച്ചകളാണ് മുഴങ്ങിക്കേൾക്കുന്നത്. കാട്ടുപാതയുടെ മധ്യത്തു നിന്നാണ് ഇരുവരും പരസ്പരം പോരടിക്കുന്നത്. സിംഹിയുടെ ആക്രമണത്തെ ഒഴിവാക്കാനാണ് സിംഹം ശ്രമിക്കുന്നത്. ആറായിരത്തോളം പേരാണ് ഈ വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. 1400ലധികം പേർ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
Story Highlights – Fight between lion and lioness
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here