ആർഎസ്എസ് അധ്യക്ഷൻ പങ്കെടുക്കുന്ന അയോധ്യയിലെ ചടങ്ങിൽ നിന്ന് വിട്ട് നിൽക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

ആർഎസ്എസ് അധ്യക്ഷൻ പങ്കെടുക്കുന്ന അയോധ്യയിലെ ചടങ്ങിൽ നിന്ന് വിട്ട് നിൽക്കണമെന്ന് കോൺഗ്രസ് നിർദേശം വീണ്ടും തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അയോധ്യയിലെ ശിലാസ്ഥാപന ചടങ്ങിൽ നിന്ന് വിട്ട് നിൽക്കാൻ ആകില്ലെന്ന് കോൺഗ്രസ് നേത്യത്വത്തോട് താക്കറെ വ്യക്തമാക്കി. അയോധ്യയിലെ ക്ഷേത്ര ശിലാ സ്ഥാപന ചടങ്ങിൽ പങ്കെടുക്കരുതെന്ന് കോൺഗ്രസ് ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടിരുന്നു. ക്ഷേത്ര നിർമാണത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിക്കാനുള്ള തീരുമാനം പിൻവലിയ്ക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങുകളുടെ ഒരുക്കങ്ങൾക്ക് അയോധ്യയിൽ തങ്ങി നേതൃത്വം നൽകാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തീരുമാനിച്ചു. ഇന്നലെ വൈകിട്ടോടെ യോഗി ആദിത്യനാഥ് അയോധ്യയിലെത്തി. ആഗസ്റ്റ് 05 നാണ് ക്ഷേത്രത്തിന്റെ നിർമാണത്തിന് പ്രധാനമന്ത്രി തറക്കല്ലിടുക. കൊറോണ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും ക്ഷണിക്കപ്പെട്ട പ്രധാന അതിഥികളും ഉൾപ്പെടെ 200 പേർ മാത്രമേ ചടങ്ങിൽ പങ്കെടുക്കുകയുള്ളു.

Story Highlights – Maharashtra Chief Minister, not stay away from the function in Ayodhya,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top