കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മുട്ടമ്പലത്തെ നഗരസഭാ ശ്മശാനത്തില്‍ തന്നെ സംസ്‌കരിച്ചു

കോട്ടയം മുട്ടമ്പലത്ത് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവച്ച കൊവിഡ് ബാധിതന്റെ മൃതദേഹം സംസ്‌കരിച്ചു. കോട്ടയം നഗരസഭയുടെ മുട്ടമ്പലത്തെ ശ്മശാനത്തില്‍ തന്നെയാണ് മൃതദേഹം സംസ്‌കരിച്ചത്. വന്‍ പൊലീസ് സന്നാഹത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. നേരത്തെ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നഗരസഭാ ശ്മശാനത്തില്‍ സംസ്‌കരിക്കുന്നതിനെതിരെ ബിജെപി കൗണ്‍സിലര്‍ ടി.എന്‍. ഹരികുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ടി.എന്‍. ഹരികുമാറിന്റെ നേതൃത്വത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പ്രദേശവാസികള്‍ ശവസംസ്‌കാരം തടഞ്ഞത്.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഇടപെട്ടതോടെ ഹരികുമാര്‍ നിലപാട് മാറ്റി രംഗത്തെത്തിരുന്നു. എന്നാല്‍ പ്രദേശവാസികള്‍ വഴങ്ങാതെ വന്നതോടെ വിഷയം ബിജെപി കൗണ്‍സിലറുടെ കൈയില്‍ ഒതുങ്ങിയില്ല. മണിക്കൂറുകള്‍ ചര്‍ച്ച നീണ്ടെങ്കിലും, സംസ്‌കാര കാര്യത്തില്‍ തീരുമാനമെടുക്കാതെയാണ് എം.എല്‍എ ഉള്‍പ്പെടെ ഉള്ളവര്‍ മടങ്ങുകയായിരുന്നു.

കോട്ടയം ജില്ലയിലെ ആദ്യ കൊവിഡ് മരണമായ ചുങ്കം സ്വദേശി ഔസേഫ് ജോര്‍ജിന്റെ സംസ്‌കാരമാണ് പൊതു ശ്മശാനത്തിനു സമീപത്ത് താമസിക്കുന്നവര്‍ തടഞ്ഞത്. ക്രൈസ്തവ വിശ്വാസിയായ ഇയാളുടെ മൃതദേഹം കൊവിഡ് മാനദണ്ഡം പാലിച്ച് സംസ്‌കരിക്കാന്‍ പള്ളിയില്‍ സൗകര്യം ഇല്ലാത്തതിനാലാണ് നഗരസഭയുടെ വൈദ്യുത ശ്മശാനം തെരഞ്ഞെടുത്തത്.

Story Highlights covid 19, bjp protest, funeral, kottayam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top