ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം; എഴുതി തയ്യാറാക്കിയ 56 ചോദ്യങ്ങൾ; ശിവശങ്കറിന് നാളെ നിർണായകം

മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന് നാളെ നിർണായകം. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ അന്വേഷണ സംഘം നാളെ ചോദ്യം ചെയ്യും. ഡൽഹിയിൽ നിന്നും ഹൈദരാബാദിൽ നിന്നുമുള്ള പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥർ അടങ്ങുന്ന എൻഐഎ സംഘമാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുക.

എഴുതി തയ്യാറാക്കിയ 56 ചോദ്യങ്ങളാണ് അന്വേഷണ സംഘം ശിവശങ്കറിനോട് ചോദിക്കുക. ചോദ്യം ചെയ്യൽ പൂർണമായും ക്യാമറയിൽ പകർത്തും. എൻഐഎ ശേഖരിച്ച ദൃശ്യങ്ങളിൽ നിന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യുക.

Read Also :റമീസിനെ സ്വർണക്കടത്ത് കേസിൽ പ്രതി ചേർക്കും

സ്വർണക്കടത്ത് കേസ് പ്രതികൾക്കൊപ്പമുള്ള ശിവശങ്കറിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സ്വർണക്കടത്തിനായി പ്രതികൾ പതിനൊന്ന് ഇടങ്ങളിൽ ഒത്തുകൂടിയതായാണ് എൻഐഎയുടെ കണ്ടെത്തൽ. ഇതിന്റെ ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ഇതിൽ രണ്ടിടങ്ങളിലുള്ള ദൃശ്യങ്ങളിൽ പ്രതികൾക്കൊപ്പം ശിവശങ്കറിന്റെ സാന്നിധ്യവുമുണ്ടായിരുന്നു. ഇത് കേസിൽ നിർണായകമാണ്.

Story Highlights M Shivashankar, Gold smuggling, Swapna suresh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top