കൊവിഡ് രൂക്ഷമാകുമ്പോൾ അമിത ജോലി ഭാരം; പൂനെയിൽ നഴ്‌സുമാരുടെ പ്രതിഷേധം

കൊവിഡ് രൂക്ഷമായിരിക്കുന്ന മഹാരാഷ്ട്രയിൽ പ്രതിഷേധവുമായി നഴ്‌സുമാർ രംഗത്ത്. പൂനെയിലാണ് സംഭവം. ജഹാംഗീർ ആശുപത്രിയിലെ നഴ്‌സുമാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. മാനേജ്‌മെന്റിന്റെ മനുഷ്യത്വരഹിതമായ നടപടിക്കെതിരെയാണ് നഴ്‌സുമാർ പ്രതിഷേധിക്കുന്നത്.

കൊവിഡ് രൂക്ഷമാകുമ്പോഴും നഴ്‌സുമാർക്ക് അമിത ജോലിഭാരമാണ് ആശുപത്രി അധികൃതർ നൽകുന്നത്. രോഗികളുടെ എണ്ണം കൂടുമ്പോൾ പകരം സ്റ്റാഫുകളെ നിയോഗിക്കുന്നതിന് പകരം ജോലിയിലുള്ള ആളുകളെ കൊണ്ട് അമിതമായി പണിയെടുപ്പിക്കുകയാണ് ചെയ്യുന്നത്. നഴ്‌സുമാർക്ക് മതിയായ വിശ്രമത്തിന് സമയം അനുവദിക്കുന്നില്ല എന്ന പരാതിയുമുണ്ട്. തങ്ങളുടെ ജീവന് മാനേജ്‌മെന്റ് യാതൊരു വിലയും കൽപിക്കുന്നില്ലെന്നും ഇവർ പറയുന്നു.

Read Also :കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയ്ക്ക് പ്രാർത്ഥനയുമായി പിപിഇ കിറ്റ് ധരിച്ച വൈദികർ

വിഷയത്തിൽ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ ഇടപെട്ടു. പ്രതിഷേധിച്ച് രംഗത്തുള്ള നഴ്‌സുമാർക്ക് യുഎൻഎ മഹാരാഷ്ട്ര ഘടകം പൂർണ പിന്തുണ അറിയിച്ചു.

Story Highlights Protest, Maharashtra, covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top