തുറന്ന കോടതിയിൽ ഉടൻ സിറ്റിംഗ് ആരംഭിക്കണമെന്ന ആവശ്യം നിരസിച്ച് സുപ്രിംകോടതി

തുറന്ന കോടതിയിൽ ഉടൻ സിറ്റിംഗ് ആരംഭിക്കണമെന്ന ആവശ്യം നിരസിച്ച് സുപ്രിംകോടതി ഏഴംഗ സമിതി. ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ സമിതി ഇക്കാര്യം ബാർ കൗൺസിൽ ഓഫ് ഇന്ത്യ ഭാരവാഹികളെയും സുപ്രിംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ദുഷ്യന്ത് ദവെയെയും അറിയിച്ചു.

ഘട്ടംഘട്ടമായി മാത്രമേ സുപ്രിംകോടതി തുറക്കാൻ കഴിയുകയുള്ളൂവെന്നും വ്യക്തമാക്കി. രണ്ടാഴ്ചയ്ക്ക് ശേഷം സാഹചര്യം വീണ്ടും അവലോകനം ചെയ്യാനും സമിതി തീരുമാനിച്ചു.

Story Highlights -open court sitting, supreme court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top