പാലക്കാട് ജില്ലയില്‍ ഇന്ന് 41 പേര്‍ക്ക് കൊവിഡ്; 12 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

പാലക്കാട് ജില്ലയില്‍ ഇന്ന് 41 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളില്‍ നിന്നുള്ള എട്ടുപേര്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 13 പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 12 പേരുമാണ്
ഉള്‍പ്പെടുന്നത്. കൂടാതെ 12 പേര്‍ രോഗമുക്തി നേടി.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

പെരുവമ്പ് സ്വദേശികളായ മൂന്നു പേര്‍ (29 സ്ത്രീ, മൂന്നു മാസം തികയാത്ത ഇരട്ടകളായ ആണ്‍കുട്ടികള്‍). ജൂലൈ 16ന് രോഗം സ്ഥിരീകരിച്ച പെരുവമ്പ് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

തരൂര്‍ സ്വദേശി (44 പുരുഷന്‍). ഇന്നലെ (ജൂലൈ 26)രോഗം സ്ഥിരീകരിച്ച പുതുക്കോട് സ്വദേശികളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കുലുക്കല്ലൂര്‍ സ്വദേശികളായ രണ്ടുപേര്‍ (38,33 പുരുഷന്മാര്‍, 34,56 സ്ത്രീകള്‍), പട്ടാമ്പി സ്വദേശികളായ രണ്ടുപേര്‍ (32, 38 പുരുഷന്മാര്‍), വല്ലപ്പുഴ സ്വദേശി (6 ആണ്‍കുട്ടി), കൊപ്പം സ്വദേശി (60 പുരുഷന്‍), ഉറവിടം വ്യക്തമല്ലാത്ത കൊവിഡ് രോഗികള്‍, അലനല്ലൂര്‍ സ്വദേശി (15 ആണ്‍കുട്ടി,26 പുരുഷന്‍), തെങ്കര സ്വദേശി (30 പുരുഷന്‍)

കൂടാതെ കൊട്ടോപാടത്ത് ക്ലിനിക്ക് നടത്തുന്ന മലപ്പുറം സ്വദേശിയായ ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും(30) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ മലപ്പുറം ജില്ലയിലാണ് ചികിത്സയിലുള്ളത്. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 396 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം മലപ്പുറം, ഇടുക്കി, കണ്ണൂര്‍, വയനാട് ജില്ലകളിലും മൂന്നു പേര്‍ വീതം എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും ചികിത്സയില്‍ ഉണ്ട്.

Story Highlights covid 19, coronavirus, palakkad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top