കായല്‍ മത്സ്യബന്ധനം അനുവദിക്കും: വില്‍പന അംഗീകൃത ഫിഷ് സ്റ്റാളുകളില്‍ കൂടി മാത്രം: കൊല്ലം ജില്ലാ കളക്ടര്‍

fishing kerala

കൊല്ലം ജില്ലയുടെ പരിധിയിലുള്ള കായലുകള്‍, മത്സ്യ വളര്‍ത്തു കേന്ദ്രങ്ങള്‍ എന്നിവയില്‍ നിന്നുള്ള മത്സ്യബന്ധനവും അംഗീകൃത ഫിഷ് സ്റ്റാളുകളില്‍ കൂടി വില്‍പനയും അനുവദിച്ചതായി ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.

ജില്ലയ്ക്ക് പുറത്തു നിന്നും മതിയായ രേഖകളോടെ കയറ്റുമതി ആവശ്യത്തിനായി മാത്രം അംഗീകൃത ഫിഷ് പ്രോസസിംഗ് യൂണിറ്റുകളിലേക്കും മത്സ്യം കൊണ്ടു വരാം. പൊതുമേഖലാ സ്ഥാപനമായ മത്സ്യഫെഡിനും ജില്ലയ്ക്ക് പുറത്തു നിന്നും പാക്ക് ചെയ്ത മത്സ്യം കൊണ്ടുവന്ന് അംഗീകൃത ഫിഷ് സ്റ്റാളുകളിലൂടെ വില്‍പന നടത്താം.

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഇത്തരം ഫിഷ് സ്റ്റാളുകളുടേയും പ്രവര്‍ത്തന ലൈസന്‍സ് റദ്ദാക്കും. അലങ്കാര മത്സ്യം കൊണ്ടു വരുന്നതിനും വിലക്കില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ കടല്‍ മത്സ്യബന്ധനം നിരോധിച്ച് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Story Highlights Backwater fishing, Kollam District Collector

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top