Advertisement

സ്വർണവില വീണ്ടും വർധിച്ചു; ഒരു പവൻ സ്വർണത്തിന്റെ വില 38,600 രൂപയായി ഉയർന്നു

July 27, 2020
Google News 2 minutes Read

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഒരു പവന് 480 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38,600 രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 4825 രൂപയാണ് വില. ഗ്രാമിന് 60 രൂപയുടെ വർധനവാണുണ്ടായത്.

അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയരുകയാണ്. ഒരു ട്രോയ് ഔൺസിന് 1, 944 ഡോളറാണ് വില. കഴിഞ്ഞ ജൂലൈ ആറിന് സ്വർണവില കുറഞ്ഞിരുന്നു. പവന് 35,800 രൂപയായിരുന്നു വില. എന്നാൽ പിന്നീട് സ്വർണവിലയിൽ വലിയ വർധനവാണുണ്ടായത്. 2800 രൂപയാണ് ഇക്കാലയളവിൽ വർധിച്ചത്.യുഎസ്- ചൈന തർക്കം മുറുകുന്നതും ഡോളറിന്റെ മൂല്യം ഇടിഞ്ഞതുമാണ് ആഗോള വിപണിയിൽ സ്വർണവിലയിൽ പെട്ടെന്നുണ്ടായ വർധനയ്ക്ക് പിന്നിൽ. കൊവിഡ് വ്യാപനംമൂലം വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ ഉത്തേജന പാക്കേജുകൾ വീണ്ടും പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും സ്വർണത്തിന്റെ ഡിമാൻഡ് കൂട്ടി.

Story Highlights Gold prices rise again; The price of a sovereign rose to Rs 38,600

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here