ഈ പോസ്റ്ററുകൾ ഞങ്ങൾ തയ്യാറാക്കിയതല്ല; വിവാദ ചിത്രങ്ങളിൽ പ്രതികരിച്ച് കേരള പൊലീസ്

kerala police controversial images

കേരള പൊലീസിൻ്റേതെന്ന പേരിൽ പ്രചരിക്കുന്ന വിവാദ ചിത്രങ്ങൾ തങ്ങളുടേതല്ലെന്ന് കേരള പൊലീസ്. സർക്കാർ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി മാസ്ക് ധരിച്ച പൊലീസുകാർ എന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് കേരള പൊലീസ് വിശദീകരണവുമായി രംഗത്തെത്തിയത്. ഫോട്ടോഷൂട്ട് നടത്തിയ ഓസ്കാർ ഫ്രെയിംസും ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.

Read Also : പത്തനംതിട്ടയിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ്; രോഗ ഉറവിടം അവ്യക്തം

കേരള പൊലീസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഈ പോസ്റ്ററുകൾ കേരള പോലീസ് തയ്യാറാക്കിയതല്ല

ഒരു സ്വകാര്യ ഓൺലൈൻ മീഡിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിത്

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ രൂപീകരിച്ച ബ്രെയ്ക്ക് ദ ചെയ്ന്‍ ക്യാമ്പെയ്‌നിന്റെ ഭാഗമായി കേരള പോലീസ് തയ്യറാക്കിയ പോസ്റ്ററുകൾ എന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രങ്ങൾ കേരള പോലീസ് തയ്യാറാക്കിയതല്ല. പോസ്റ്ററില്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായ രീതിയിൽ മാസ്‌ക് ധരിച്ചിരിക്കുന്നതിനെ വിമർശിച്ചുകൊണ്ട് ഔദ്യോഗിക പോസ്റ്റര്‍ എന്ന രീതിയില്‍ പ്രചരിപ്പിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

മലപ്പുറത്തുള്ള ഓസ്കാർ ഫ്രെയിംസ് എന്ന ഓൺലൈൻ ഫോട്ടോഗ്രാഫിക് മീഡിയ ഫോട്ടോഷൂട്ടിന്റെ ഭാഗമായി എടുത്ത ചിത്രങ്ങളാണിത്. കോവിഡ് വ്യാപനത്തിൻ്റെ തുടക്കകാലത്ത് (ഏപ്രിൽ മാസം) നടത്തിയ ഫോട്ടോ ഷൂട്ടാണ്. ഈ ചിത്രങ്ങൾ അവരുടെ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ മാസങ്ങൾക്കു ശേഷമാണ് ഇത്തരത്തിൽ പ്രചാരം നേടിയതെന്നും അവർ വിശദീകരിച്ചു.

ഈ പോസ്റ്ററുകൾ കേരള പോലീസ് തയ്യാറാക്കിയതല്ല ഒരു സ്വകാര്യ ഓൺലൈൻ മീഡിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിത് കൊവിഡ്…

Posted by Kerala Police on Monday, July 27, 2020

ഓസ്കാർ ഫ്രെയിംസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഗ്രാമങ്ങളിലും ഉൾപ്രദേശങ്ങളിലും ബോധവൽക്കരണവുമായി ബന്ധപ്പെട്ടു, നമ്മുടെ പോലീസ് സേന, നമുക്കുവേണ്ടി ചെയ്ത നല്ല പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ധാരാളം വീഡിയോസും, പോസ്റ്റുകളും ഇറങ്ങിയിരുന്നു, ആ സമയത്ത് പോലീസിന് ഒരു ബിഗ് സല്യൂട്ട് അർപ്പിച്ചു കൊണ്ട് ഞങ്ങൾ നല്ല ഉദ്ദേശത്തോടു കൂടി കഴിഞ്ഞ ഏപ്രിൽ 18ന് ചെയ്ത ഒരു പോസ്റ്റാണ് ഇത്….
ഇതിനെ തെറ്റായ രീതിയിൽ വളച്ചൊടിച്ച് വ്യാജ പ്രചരണം നടത്തരുത് എന്ന് ദയവായി അഭ്യർത്ഥിക്കുന്നു….

ഗ്രാമങ്ങളിലും ഉൾപ്രദേശങ്ങളിലും ബോധവൽക്കരണവുമായി ബന്ധപ്പെട്ടു, നമ്മുടെ പോലീസ് സേന, നമുക്കുവേണ്ടി ചെയ്ത നല്ല…

Posted by Oscar Frames on Monday, July 27, 2020

Story Highlights kerala police response to controversial images

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top