Advertisement

കോഴിക്കോട് ജില്ലയിൽ 68 പേർക്ക് കൊവിഡ്; 37 പേർക്ക് സമ്പർക്കം; ആലപ്പുഴയിൽ 30 കൊവിഡ് കേസുകൾ

July 27, 2020
Google News 1 minute Read
kozhikode alappuzha covid update

കോഴിക്കോട് ജില്ലയിൽ ഇന്ന് 68 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 37 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 7 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി എത്തിയ 24 പേർക്കും രോഗം സ്ഥിരീകരിച്ചു. 41 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. 633 കോഴിക്കോട് സ്വദേശികളാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.

ആലപ്പുഴയിൽ 30 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടുപേർ വിദേശത്തു നിന്നും ഏഴ് പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 20 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 150 പേർ രോഗമുക്തരായി.

Story Highlights kozhikode alappuzha covid update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here