സ്വർണക്കടത്ത്: ചോദ്യം ചെയ്യലിനായി ശിവശങ്കർ കൊച്ചിയിലേക്ക് പുറപ്പെട്ടു

മഖ്യമന്ത്രിയടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം ശിവശങ്കർ ചോദ്യം ചെയ്യലിനായി കൊച്ചിയിലേക്ക് പുറപ്പെട്ടു. പൂജപ്പുര വീട്ടിൽ നിന്നാണ് ശിവശങ്കർ കൊച്ചിയിലേക്ക് പുറപ്പെട്ടത്. രാവിലെ 9.15 ഓടെ ചോദ്യം ചെയ്യൽ ആരംഭിക്കും.
ഹെതർ ഫ്‌ളാറ്റ്, സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റ്, സ്വപ്‌നയുടെ വാടക വീട് ഇവിടെയെല്ലാം ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷണ സംഘം ചോദിച്ചറിയും. ഒപ്പം പ്രതികളുമായുള്ള ബന്ധവും ചോദിച്ചറിയും.
കഴിഞ്ഞ തവണ തിരുവനനന്തപുരം ഡിവൈഎസ്പിയായിരുന്നു എം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നതെങ്കിൽ ഇത്തവണ മുതിർന്ന ഉദ്യോഗസ്ഥരാകും ചോദ്യം ചെയ്യുക.
അതേസമയം, സെക്രട്ടറിയേറ്റിലെ സിസിടിവി ദ്യശ്യങ്ങൾ ലഭിക്കുന്നതിന് മുൻപേ തന്നെയാണ് എം.ശിവശങ്കറിനെ എൻ.ഐ.ഐ വീണ്ടും ചോദ്യം ചെയ്യാൻ പോകുന്നത്. ദ്യശ്യങ്ങൾ നൽകാമെന്ന് അറിയിച്ചെങ്കിലും എൻഐഎ ഉദ്യോഗസ്ഥരെത്തിയില്ല. സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ നിർണ്ണായകമെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.
Story Highlights – m sivasankar, gold smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here