തൃശ്ശൂര്‍ ജില്ലയിൽ ഇന്ന് 40 പേർക്ക് കൊവിഡ്

തൃശ്ശൂര്‍ ജില്ലയിൽ 40 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 46 പേർ രോഗമുക്തരായി. കൊവിഡ് പോസറ്റീവായവരിൽ വിദേശത്ത് നിന്നെത്തിയ ആറ് പേരും, ഇതര സംസ്ഥാനത്ത് നിന്നെത്തിയ എട്ട് പേരും ഉൾപ്പെടുന്നു. 26 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. കെഎൽഎഫ് ക്ലസ്റ്ററിൽ നിന്ന് അഞ്ച് പേര്‍ക്കും, കെഎസ്ഇ ക്ലസ്റ്ററിൽ നിന്ന് ഏഴ് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ബിഎസ്എഫ് ക്ലസ്റ്ററിൽ ഗുരുവായൂർ സ്വദേശിക്കും, പട്ടാമ്പി ക്ലസ്റ്ററിൽ ആറ് വയസ്സുള്ള പെണ്‍കുട്ടിയുള്‍പ്പെടെ എട്ട് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വിവിധ പ്രദേശങ്ങളിലുള്ള അഞ്ച് പേരില്‍ കല്ലൂർ സ്വദേശിയുടെ രോഗ ഉറവിടം വ്യക്തമല്ല.
ഇതുവരെ ജില്ലയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1174 ആയി. 762 പേര്‍ ഇതുവരെ രോഗമുക്തി നേടി. നിലിവില്‍ രോഗം സ്ഥിരീകരിച്ച 386 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 21 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.
Story Highlights – thrissur covid update today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here