രാമക്ഷേത്രം നിർമിച്ചാൽ കൊവിഡ് നശിക്കും; ബിജെപി എംഎൽഎക്ക് പിന്നാലെ സമാന വാദവുമായി ബിജെപി എംപി

Corona Ram temple BJP

രാമക്ഷേത്രം നിർമിച്ചാൽ കൊവിഡ് നശിക്കുമെന്ന് ബിജെപി എംപി. രാജസ്ഥാനിലെ ദൗസ എംപിയായ ജസ്കൗർ മീനയാണ് കൊവിഡിനെ തുരത്താൻ വിചിത്രമായ മാർഗം വിശദീകരിച്ച് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം, മധ്യപ്രദേശിലെ ബിജെപി എംഎൽഎ രാമേശ്വർ ശർമ്മയും സമാനമായ അവകാശവാദവുമായി രംഗത്തെത്തിയിരുന്നു.

Read Also : രാമക്ഷേത്ര നിർമാണ പ്രവർത്തനങ്ങളിൽ രാഹുൽ ഗാന്ധി സജീവമാകണം : കോൺഗ്രസ് എംഎൽഎ

“ഞങ്ങൾ വിശ്വാസികളും ആത്മീയ ശക്തികളെ പിൻപറ്റുന്നവരുമാണ്. രാമക്ഷേത്രം നിർമിച്ച് കഴിഞ്ഞാൽ ഉടൻ തന്നെ കൊവിഡ് ഇല്ലാതാവും”- ജസ്കൗർ മീന പറയുന്നു.

ഓഗസ്റ്റ് അഞ്ചിനാണ് രാമക്ഷേത്ര നിർമ്മാണം ആരംഭിക്കുക. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് ആദ്യവാരം ഭൂമി പൂജ നടത്താൻ തീരുമാനമായി. ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചർച്ച ചെയ്യാൻ അയോധ്യയിൽ ശനിയാഴ്ച ചേർന്ന ശ്രീറാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് യോഗത്തിന്റേതാണ് തീരുമാനം.

Read Also : അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം; സംഭാവനകളെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കി

പ്രധാനമന്ത്രിയുടെ സൗകര്യം പരിഗണിച്ച് ഓഗസ്റ്റ് മൂന്നിനോ അഞ്ചിനോ ഭൂമി പൂജ നടത്താനാണ് തീരുമാനം. ഈ തീയതികളിൽ ഏതെങ്കിലും ഒരു ദിവസം പ്രധാനമന്ത്രി അറിയിക്കുന്ന പക്ഷം അന്നുമുതൽ ക്ഷേത്ര നിർമാണം ആരംഭിക്കുമെന്നും ട്രസ്റ്റ് അംഗം കാമേശ്വർ ചൗപാൽ അറിയിച്ചു.

മാത്രമല്ല, മഴക്കാലത്തിന് ശേഷം രാജ്യത്തെ നാല് ലക്ഷം പ്രദേശങ്ങളിലെ പത്ത് കോടിയോളം വരുന്ന കുടുംബങ്ങളിൽ നിന്ന് ക്ഷേത്ര നിർമാണത്തിനായുള്ള സാമ്പത്തിക സഹായം സ്വീകരിക്കുന്ന കാര്യവും ചർച്ച ചെയ്തതായി ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപത് റായ് പറഞ്ഞു. നിർമാണത്തിനായുള്ള അടിസ്ഥാന ആവശ്യങ്ങൾ പൂർത്തിയാകുന്ന പക്ഷം മൂന്ന് മുതൽ മൂന്നര വർഷത്തിനുള്ളിൽ ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights Corona will be destroyed as soon as Ram temple is built: BJP MP

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top