കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നത് ഡബ്ല്യുഎച്ച്ഒയുടെ മാനദണ്ഡ പ്രകാരം; മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നത് ഡബ്ല്യുഎച്ച്ഒയുടെ അന്തരാഷ്ട്ര മാനദണ്ഡ പ്രകാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ മാധ്യമങ്ങള്‍ കുറേയേറെ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നു. അത് കണക്കില്‍ വരുന്നില്ല എന്നൊരു പ്രചാരണം നടക്കുന്നുണ്ട്. എല്ലാ മരണങ്ങളും കൊവിഡ് മരണങ്ങളല്ല എന്നതാണ് വസ്തുത ‘ മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് പോസിറ്റീവായ ആള്‍ മരണമടഞ്ഞാലും എല്ലാ മരണവും കൊവിഡ് മരണമായി കണക്കാക്കില്ല. ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരമുള്ള ഇന്റര്‍നാഷണല്‍ ഗൈഡ്‌ലൈന്‍സ് ഫോര്‍ സര്‍ട്ടിഫിക്കേഷന്‍ ആന്റ് ക്ലാസിഫിക്കേഷന്‍ (കോഡിംഗ്) ഓഫ് കൊവിഡ് 19 ആസ് കോസ് ഓഫ് ഡെത്ത് എന്ന ഇന്റര്‍നാഷണല്‍ ഗൈഡ് ലൈന്‍ അനുസരിച്ചാണ് കൊവിഡ് മരണം സ്ഥിരീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതനുസരിച്ച് കൊവിഡ് രോഗം മൂര്‍ച്ഛിച്ച് അതുമൂലം അവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി മരണമടയുന്നതിനെ അത്തരം കേസുകള്‍ മാത്രമേ കൊവിഡ് മരണത്തിന്റെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയൂ. ഉദാഹരണത്തിന് കൊവിഡ് ബാധിച്ച ഒരാള്‍ മുങ്ങിമരിക്കുകയോ ആത്മഹത്യ ചെയ്യുകയോ ആക്‌സിഡന്റിലൂടെ മരണമടയുകയോ ചെയ്താല്‍ അത് കൊവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാത്രമല്ല ഗുരുതരമായ അസുഖങ്ങളുള്ള ഒരാള്‍ ആ അസുഖം മൂര്‍ച്ഛിച്ച് മരണമടയുന്നുവെങ്കില്‍ പോസിറ്റീവാണെങ്കില്‍ പോലും കൊവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തില്ല. ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ വിദഗ്ധ സംഘമാണ് അന്തിമ തീരുമാനം എടുക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മളേനത്തില്‍ പറഞ്ഞു.
Story Highlights – Covid deaths are confirmed by WHO standards; CM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here