മഹാനടിക്ക് ശേഷം ദുൽഖർ വീണ്ടും തെലുങ്കിലേക്ക്; ഒരുങ്ങുന്നത് പട്ടാളക്കാരന്റെ പ്രണയം

dulquer telugu movie

മഹാനടിക്ക് ശേഷം ദുൽഖർ വീണ്ടും തെലുങ്കിലേക്ക്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ പട്ടാളക്കാരനായാണ് റാം എന്ന പട്ടാളക്കാരനായാണ് ദുൽഖർ എത്തുക. പട്ടാളക്കാരന്റെ പ്രണയകഥയാണ് ചിത്രത്തിൻ്റെ പ്രമേയം. ‘യുദ്ധത്തോടൊപ്പം എഴുതപ്പെട്ട ലെഫ്‌ടെനെന്റ് റാമിന്റെ പ്രണയകഥ’ എന്ന ടാ​ഗ് ലൈനോടെ ചിത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

ഹന്നു രാഘവപുടിയാണ് ചിത്രത്തിൻ്റെ സംവിധാനം. ഒരേ സമയം തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. സ്വപ്‍ന സിനിമാസിന്റെ ബാനറിൽ പ്രിയങ്ക ദത്താണ് ചിത്രം നിർമിക്കുക. മഹാനടിക്ക് ശേഷം വൈജയന്തി മൂവിസും ദുൽഖറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Story Highlights dulquer telugu movie

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top