എറണാകുളം ജില്ലയില്‍ രോഗവ്യാപനമുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും

എറണാകുളം ജില്ലയിലെ കൂടുതല്‍ സ്ഥലങ്ങളില്‍ കൊവിഡ് വ്യാപനം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സില്‍ തീരുമാനമായി. ഫോര്‍ട്ട് കൊച്ചി, കളമശ്ശേരി, ഇടപ്പള്ളി, ചേരാനെല്ലൂര്‍ പ്രദേശങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇവിടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും.
ജില്ലയില്‍ ഇതുവരെ ഒരുലക്ഷത്തില്‍ അധികം പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു. സര്‍ക്കാര്‍, സ്വകാര്യ ലാബുകളില്‍ ആയാണ് സാമ്പിളുകള്‍ പരിശോധിച്ചത്. ആന്റിബോഡി പരിശോധനക്ക് പുറമെയാണിത്.
ഫോര്‍ട്ട് കൊച്ചി മേഖലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്തവര്‍ക്കായി കൊവിഡ് കെയര്‍ സെന്ററുകള്‍ അടിയന്തരമായി ആരംഭിക്കാന്‍ കോര്പറേഷന് അധികാരികള്‍ക്ക് നിര്‍ദേശം നല്‍കും. ജില്ലയില്‍ ഇതുവരെ എഫ്എല്‍ടിസികളില്‍ 7887 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്.
മന്ത്രി വി. എസ്. സുനില്‍കുമാര്‍, ഡിഎംഒ ഡോ. എന്‍. കെ. കുട്ടപ്പന് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Story Highlights – Ernakulam district restrictions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here