കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചയാളുടെ രണ്ടാം പരിശോധനാ ഫലവും പോസറ്റീവ്

kasargod dead man second result covid positive

കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചയാളുടെ രണ്ടാം പരിശോധനാ ഫലവും പോസറ്റീവ്. അടുക്കത്ത്ബയൽ സ്വദേശി ശശിധരനാണ് മരണശേഷം നടത്തിയ രണ്ടാം പരിശോധനയിലും കൊവിഡ് സ്ഥിരീകരിച്ചത്.

പനിബാധിച്ച് ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് ഇയാളുടെ മരണം സംഭവിച്ചത്. തുടർന്ന് നടത്തിയ ആന്റിജൻ പരിശോധനയിൽ ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനാ ഫലം വന്ന ശേഷമേ കൊവിഡ് മരണമായി സ്ഥിരീകരിക്കുകയുള്ളുവെന്ന് ജില്ലയിലെ ആരോഗ്യ വകുപ്പധികൃതർ അറിയിച്ചു.

അതേസമയം, കാസർഗോഡ് ഇന്നലെ 38 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയുള്ള രോഗബാധയും ജില്ലയിൽ വർധിച്ചുവരികയാണ്.

Story Highlights kasargod dead man second result covid positive

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top