സ്വർണക്കടത്ത് കേസ് : കെ.ടി.റമീസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

kt ramees to produced before court

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി കെ.ടി റമീസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊച്ചി പ്രത്യേക എൻഐഎ കോടതിയിലാണ് റമീസിനെ ഹാജരാക്കുക.അന്വേഷണ സംഘം ജയിലിലെത്തി റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇന്ന് പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടും.

റമീസിന്റെ പങ്ക് സംബന്ധിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയത് കേസിലെ പ്രതിയായ സന്ദീപാണ്. സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകർ സന്ദീപ് നായരും റമീസുമെന്നാണ് സ്വപ്‌ന സുരേഷും കസ്റ്റംസിന് മൊഴി നൽകിയിരുന്നു. ദുബായിൽ വച്ചാണ് റമീസും സന്ദീപും തന്നെ പരിചയപ്പെട്ടതെന്നും സ്വപ്‌ന പറഞ്ഞു.

അതേസമയം, കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ സംഘം ഇന്നും ചോദ്യം ചെയ്യും.
നിലവിൽ ശിവശങ്കർ താമസിക്കുന്നത് എൻഐഎ എടുത്തുകൊടുത്തിരിക്കുന്ന താമസ സ്ഥലത്താണ്. പൂർണമായും എൻഐഎയുടെ നിരീക്ഷണത്തിലാണ് നിലവിൽ ശിവശങ്കർ. ഇന്നലെ ഒമ്പത് മണിക്കൂറാണ് ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂർ എൻഐഎ ചോദ്യം ചെയ്തിരുന്നു.

Story Highlights kt ramees to produced before court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top