സ്വർണക്കടത്ത് കേസിൽ എം ശിവശങ്കരൻ സാക്ഷിയായേക്കും

m sivasankaran may become witness in gold smuggling case

തിരുവനന്തപുരം വിമാനത്താവളെ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ സാക്ഷിയായേക്കുമെന്ന് റിപ്പോർട്ട്. എം ശിവശങ്കർ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അഡ്വ. രാജീവ് പറഞ്ഞു.

ശിവശങ്കരനെ എൻഐഎ ഇന്നും ചോദ്യം ചെയ്യും. നിലവിൽ ശിവശങ്കർ താമസിക്കുന്നത് എൻഐഎ എടുത്തുകൊടുത്തിരിക്കുന്ന താമസ സ്ഥലത്താണ്. പൂർണമായും എൻഐഎയുടെ നിരീക്ഷണത്തിലാണ് നിലവിൽ ശിവശങ്കർ. ഇന്നലെ ഒമ്പത് മണിക്കൂറാണ് ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂർ എൻഐഎ ചോദ്യം ചെയ്തിരുന്നു.

ചോദ്യം ചെയ്യലിനിടെ പ്രതികളെ വിശ്വസിച്ചത് തെറ്റായി പോയി എന്ന തരത്തിൽ ശിവശങ്കർ മൊഴി നൽകി. സ്വപ്‌നയും, സന്ദീപും സരിത്തും സുഹൃത്തുക്കൾ മാത്രമാണെന്നും സ്വർണക്കടത്തിൽ പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്വപ്‌നയ്ക്ക് സംസ്ഥാന സർക്കാരിന്റെ ഐടി വകുപ്പിൽ ജോലി നൽകിയത് യുഎഇ കോൺസുലേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞിട്ടാണെന്നും ശിവശങ്കർ മൊഴി നൽകിയതായാണ് സൂചന. ഇത്തരത്തിൽ ജോലി നൽകുന്നത് നിയമവിരുദ്ധമാണ്.

ഇക്കാര്യമെല്ലാം എൻഐഎ പരിശോധിക്കും. അദ്ദേഹത്തിന്റെ ടെലിഗ്രാം, വാട്‌സ് ആപ്പ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളെല്ലാം പരിശോധിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

Story Highlights m sivasankaran may become witness in gold smuggling case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top