‘സംസ്ഥാനത്ത് കൺസൾട്ടൻസി രാജ്’ ശബരിമല വിമാനത്താവള പദ്ധതിയിലും അഴിമതിയെന്ന് പ്രതിപക്ഷ നേതാവ്

സംസ്ഥാന സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ അഴിമതിയിൽ കുളിച്ച് നിൽക്കുകയാണ്. കേരളത്തിൽ കൺസൾട്ടൻസി രാജ് തന്നെയെന്നും ചെന്നിത്തല പറഞ്ഞു. ഏറ്റവും കൂടുതൽ കൺസൾട്ടൻസികളെ നിയമിച്ചത് പിണറായി സർക്കാരാണ്. യുഡിഎഫ് ഭരണകാലത്തിന് എതിരയോ ഇരട്ടിയാണ് ഇടത് സർക്കാർ നൽകിയ കരാറുകളെന്നും ചെന്നിത്തല ആരോപിച്ചു.
ശബരിമല വിമാനത്താവള പദ്ധതിയിലെ കൺസൾട്ടൻസിയിലും അഴിമതിയെന്ന് ചെന്നിത്തല പറഞ്ഞു. ഭൂമി ഏതെന്ന് പോലും നിശ്ചയിക്കാതെ ന്യൂ ജേഴ്‌സി ആസ്ഥാനമായ ലൂയിസ് ബർഗർ എന്ന കമ്പനിയെ കണ്‍സള്‍ട്ടന്‍സിക്കായി നിയമിച്ചു. അവർക്ക് ചെറുവള്ളി എസ്റ്റേറ്റിൽ പ്രവേശിക്കാൻ പോലും സാധിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു.
Read Also : കേരളത്തിലെ ആര്‍എസ്എസിന് പ്രിയപ്പെട്ട നേതാവായി രമേശ് ചെന്നിത്തല മാറി: കോടിയേരി ബാലകൃഷ്ണന്‍
പ്രതിപക്ഷ ആരോപണങ്ങളോട് സർക്കാരിന് പുച്ഛമാണ്. എന്നാലും ആരോപണമുന്നയിച്ച പദ്ധതികളിൽ നിന്ന് പിന്നീട് പിറകോട്ട് പോയി. ആരോപണങ്ങൾ അധികവും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടാണ് ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വകുപ്പുകളിൽ വ്യാപക അഴിമതിയാണെന്നും ചെന്നിത്തല ആരോപിച്ചു. ഏറ്റവും കൂടുതൽ അഴിമതി ഐടി വകുപ്പിലാണ്. ആലിബാബയും 41 കള്ളന്മാരും എന്ന് പറയുന്നത് പോലെയാണ് സംസ്ഥാന സർക്കാരിന്റെ പ്രവർത്തനമെന്നും ചെന്നിത്തല. ആരോപണങ്ങളില്‍ സിബിഐ അന്വേഷണം വേണം.
പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ സർക്കാർ റദ്ദാക്കുന്നത് പിൻവാതിൽ നിയമനത്തിനായാണ്. പല നിയമനങ്ങളും മാനദണ്ഡങ്ങൾ പാലിക്കാതെയാണ്. സർക്കാർ നടപടി ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തുന്നതെന്നും ചെന്നിത്തല. നീക്കങ്ങൾ ദുരൂഹമാണ് സർക്കാർ. റോഡ് നിർമാണത്തിന് പോലും കൺസൾട്ടൻസിയാണെന്നും ചെന്നിത്തല പരിഹസിച്ചു.
Story Highlights – ramesh chennithala, sabarimala airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here