Advertisement

ഒരു ചില്ല് വ്യത്യാസത്തിൽ മൃഗങ്ങൾക്കൊപ്പം; കാണാം… ആ വ്യത്യസ്ത കാഴ്ചകൾ

July 28, 2020
Google News 2 minutes Read

നാഗരിക ജീവിതത്തിനപ്പുറം ശുദ്ധവായുവും സമാധാനവും പകരുന്നതാണ് വനത്തിന്റെ വശ്യത. മനുഷ്യൻ ഈ വന്യതയുടെ ഭാഗമല്ലാത്തതുകൊണ്ട് തന്നെ പലപ്പോഴും കാടിന്റെ ആ മനോഹാരിതയും കുളിർമയും അനുഭവിക്കാൻ നമുക്ക് ഭാഗ്യം ലഭിക്കാറുമില്ല.

എന്നാൽ, ഇതിനെയൊക്കെ തിരിത്തിക്കുറിക്കുന്നതാണ് യൂറോപ്പിലെ മികച്ച മൃഗശാലയായി പേര് കേട്ട പെയ്രി ഡെയ്സ റിസോർട്ട് തരുന്ന അനുഭവം. റിസോർട്ടിന് എങ്ങനെ കാടിന്റെ അനുഭൂതി പകരാൻ കഴിയും എന്നല്ലേ…

സാധരണ റിസോർട്ടുകളിൽ നിന്ന് വ്യത്യസ്തമായി മൃഗശാലയ്ക്ക് സമാനമായ അനുഭവമാണ് പെയ്രി ഡെയ്സ റിസോർട്ട് നൽകുക. സൈബീരിയൻ കടുവകൾക്കൊപ്പം, അല്ലെങ്കിൽ സീലുകൾക്കൊപ്പം അങ്ങനെ നിങ്ങൾക്ക് ഇഷ്ടമുള്ള മൃഗങ്ങളുടെ ആവാസവ്യവസ്ഥയിൽ കഴിയാം എന്നതാണ് ഹൈലൈറ്റ്.
എന്നാൽ തൊടാൻ പറ്റിസല്ലെന്ന് മാത്രം…. കാരണം ഒരു കനത്ത ചില്ല് നിങ്ങളെയും മൃഗങ്ങങ്ങളെയും തമ്മിൽ വേർപെടുത്തിയിട്ടുണ്ടാവും.

ഒരു മൃഗശാലയക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ പുനഃസൃഷ്ടിച്ച് അതിനകത്താണ് റിസോട്ട് നിർമിച്ചിരിക്കുന്നത്. റിസോർട്ടിൽ തങ്ങുന്നവർക്കായി ദി ലാസ്റ്റ് ഫ്രോണ്ടിയർ, ദി ലാൻഡ് ഓഫ് കോൾഡ്. തുടങ്ങിയ പേരിൽ അറിയപ്പെടുന്ന എട്ട് വ്യത്യസ്ത തീമുകളും വന്യജീവി കാഴ്ചകളുമുള്ള 100 മുറികളും ഇവിടെ ലഭ്യമാണ്.

അവിടെ മുറികൾ ഒരു മഞ്ഞു ഗുഹയിൽ ഉറങ്ങുന്നതിന്റെ സുഖം നിങ്ങൾക്ക് നൽകും. 24 മണിക്കൂർ പാർക്കിംഗ് സൗകര്യം, പ്രഭാതഭക്ഷണം, അത്താഴം, മുറിയിൽ വൈഫൈ, ലഹരിപാനീയങ്ങൾ എന്നിവ ഇവിടത്തെ താമസ സൗകര്യങ്ങളിൽ ഉൾപ്പെടുന്നു.

ഒരു രാത്രി പാക്കേജിന് ഒരാൾക്ക് ചെലവ് 129 യൂറോ (US 150 യുഎസ്ഡി) മുതലാണ് തുടങ്ങുന്നത്. നിലവിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എല്ലാത്തരം പ്രതിരോധ പ്രവർത്തനങ്ങളിലും ഊന്നിയാണ് പെയ്രി ഡെയ്സ റിസോർട്ട് പ്രവർത്തിക്കുന്നത്. പ്രകൃതിയുടെ നവ്യാനുഭൂതി പകരുന്ന പെയ്രി ഡെയ്സ റിസോർട്ടിന് 2019 ലെ ഡയമണ്ട് തീംപാർക്ക് അവാർഡ് ലഭിച്ചിട്ടുണ്ട്.

Story Highlights With animals in a glass difference; Let’s see… those different views

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here