Advertisement

സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

July 29, 2020
Google News 23 minutes Read
k k shailaja

സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം- 213
  • മലപ്പുറം – 87
  • കൊല്ലം – 84
  • എറണാകുളം – 83
  • കോഴിക്കോട് – 67
  • പത്തനംതിട്ട – 54
  • പാലക്കാട് – 49
  • കാസര്‍ഗോഡ് – 49
  • വയനാട് – 43
  • കണ്ണൂര്‍ – 42
  • ആലപ്പുഴ – 38
  • ഇടുക്കി – 34
  • തൃശൂര്‍- 31
  • കോട്ടയം – 29
https://www.facebook.com/24onlive/photos/a.1823108557750677/3266419713419547/?type=3&__xts__%5B0%5D=68.ARBl8tM6pGnWMcjuJbFpOvF6PlLJCdV8Nod-2dJAVrANgCPtQ0I2unsPrbbTN4-URXmTbBzZY9_pJjetC-4wPtzut_WkvjkKBe1iGXcfT4LvD0bm-CLpqDH0Vi5NatOIJ7AYywL8oNUTYAeeKEjSsGieAs_pRtoHNGNgZfy9Duo7MK-uIZLOOD0gl-W9soTwCemmTtPUtK1-DYTbYkwep-coOLhqcpKFr9ytEaMmQ_vOQX83akj-pqUYsE7ImUlGq5ZFqgDj5VFfabNSZWH3O-jtcNqRrT4_QZJZAvjHvCCLSlN1HKhqjKeiOZa0oy3icutl9-RhB24nBpaO8aPhytLhoLsI&__tn__=-R

കൊവിഡ് സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ചികിത്സയിലായിരുന്ന കുട്ടി ഹസന്‍ (67) മരണമടഞ്ഞു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 68 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 90 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 71 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 35 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

  • തിരുവനന്തപുരം – 198
  • കൊല്ലം – 77
  • കോഴിക്കോട് – 60
  • എറണാകുളം -58
  • മലപ്പുറം – 52
  • വയനാട് – 43
  • പത്തനംതിട്ട – 39
  • ആലപ്പുഴ- 33
  • കാസര്‍ഗോഡ് – 32
  • കോട്ടയം – 27
  • ഇടുക്കി – 25
  • തൃശൂര്‍ -22
  • കണ്ണൂര്‍ – 22
  • പാലക്കാട് -18
https://www.facebook.com/24onlive/photos/a.1823108557750677/3266437086751143/?type=3&__xts__%5B0%5D=68.ARDtA-zXH3V7c-hdLFZh_oYS3NFTtc_0fGC83C8gi9Vr4pwX91npSiHfvvK_nZipiaSktpoK_Ij_ugJ8KnL6j6kqLl8QvGxupkJ7MMoftfuT-fgZBYRtqvCi8i-EOQY-lrB4hMo7vZjz_srqA77VYBPHXxXa7IswLPSzZwOcvUrUpZBnXWZ4SRfImvsUTnhTFrNhPPzglJoeTmNib3BWsyadn29HzUlcwPpXavrP7U_DiPChjXQWOCueewTzmXiRpg9ljV2Q5p6fmRDsBKWPNRDaATCvUvy_QlJiQob4dajKSTZtJI5RhfLvG2bsCbFaJv5wSBLvySl1xpZUWhvqTePXBCMb&__tn__=-R

30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലെ 10 വീതവും, എറണാകുളം ജില്ലയിലെ 6, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തൃശൂര്‍ ജില്ലയിലെ 2 കെഎസ്ഇ ജീവനക്കാര്‍ക്കും, 1 കെഎല്‍എഫ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 641 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

  • കൊല്ലം – 146
  • തിരുവനന്തപുരം – 126
  • എറണാകുളം – 58
  • തൃശൂര്‍ – 56
  • പത്തനംതിട്ട – 41
  • കാസര്‍ഗോഡ് – 36
  • ആലപ്പുഴ – 35
  • മലപ്പുറം – 34
  • കോഴിക്കോട് – 30
  • കോട്ടയം – 28
  • ഇടുക്കി – 20
  • പാലക്കാട്- 19
  • വയനാട് – 9
  • കണ്ണൂര്‍ – 3
https://www.facebook.com/24onlive/photos/a.1823108557750677/3266470503414468/?type=3&__xts__%5B0%5D=68.ARDwJtvH7_v-kH0bbLlFqClHzck3icJul3abfOVvk__Sh-q715jvr8bPC0yKaiUnYoBafV8ff2puqdMxV1o7jlXlWm0YfMPq92tI-DXQGqEM9M7wzfN7qDZIGE2_zZ87KLaelJndMI10susS1wDJTIIV4PHZ-iGaH_0_t0UkGe4TTfuiekvOpPygaV_LDUtvpBAizEH7sqPITdfIqGKcolRJOpWmfKLodN9gok-CGiR5kJR3SWJ2Mn9b_xH-FDPu8t-5i8cAhwJQwzR1W2ETpG-10y1uy5F1PBjtcNfVbPGk9mrznLmRHjo1h5VKkiDs-vHo1niVResns6WAmEeUUhJKBYjZ&__tn__=-R

ഇതോടെ 10,350 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,369 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,47,132 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,37,075 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,057 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1475 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 23,924 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 7,33,413 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7037 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,19,019 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,14,666 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

Story Highlights covid confirmed 903 people in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here