പുതിയ പാർലമെന്റ് മന്ദിരത്തിനായി സുപ്രിം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രം

പുതിയ പാർലമെന്റ് മന്ദിരം അനിവാര്യമെന്ന് കേന്ദ്ര സർക്കാർ. പുതിയ മന്ദിരം വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപിച്ചു.
നിലവിലെ പാർലമെന്റ് മന്ദിരം വലിയ സുരക്ഷാ ഭീഷണികൾ നേരിടുന്നുവെന്നാണ് വിശദീകരണം. അഗ്നിശമന സംവിധാനങ്ങളുടെ അപര്യാപ്തത പ്രധാന ഭീഷണിയെന്നും റിപ്പോർട്ട്. സെൻട്രൽ പബ്ലിക് വർക്ക്‌സ് ഡിപാർട്ട്‌മെന്റാണ് സുപ്രിം കോടതിയോട് ഇക്കാര്യം വ്യക്തമാക്കിയത്.
Read Also : ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടത്തിന് പാർലമെന്റ് അംഗീകാരം നൽകി നേപ്പാൾ
ഇന്ത്യയുടെ പരമ്പരാഗതമായ ടെക്‌നോളജികൾ, അറിവ് എന്നിവ ഉൾക്കൊള്ളിച്ച് കൊണ്ട് പുതിയ മന്ദിരം ഇപ്പോഴുള്ളതിന്റെ അടുത്ത് നിർമിക്കണം. 2026 വരെ പാർലമെന്റിലെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കരുതെന്നാണ് ഭരണഘടനയിലുള്ളത്. എന്നാൽ പുതിയതായി നിർമിക്കുന്ന പാർലമെന്റ് മന്ദിരം വലുതായിരിക്കണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കൂടുതൽ സീറ്റുകൾ പഴയ പാർലമെന്റ് മന്ദിരത്തിൽ ഒരുക്കാൻ സാധിക്കില്ലെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.
ആറ് വർഷങ്ങളിലായി 20,000 കോടി ഉപയോഗിച്ചായിരിക്കും പുതിയ മന്ദിരം നിര്‍മിക്കുക. എന്നാൽ പഴയ കെട്ടിടത്തിന് കേടുപാടുകൾ വരുത്തുന്നില്ലെന്നും അത് കൂടുതൽ കാലം നിലനിർത്താൻ പുതുക്കുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
Story Highlights – parliament building replacement, central government affidavit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here