രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകളിൽ വീണ്ടും ഒന്നാമതായി ആന്ധ്രാ പ്രദേശ്

coronavirus

രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമായി തുടരുന്നു. ആന്ധ്രാ പ്രദേശ് തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന കേസുകളിൽ ഒന്നാം സ്ഥാനത്തെത്തി. ബംഗളൂരുവിൽ കൊവിഡ് ബാധിതർ അര ലക്ഷം കടന്നു. ത്രിപുരയിൽ ഓഗസ്റ്റ് നാല് വരെ ലോക്ക് ഡൗൺ നീട്ടി. സംവിധായകൻ എസ്എസ് രാജമൗലിക്ക് രോഗം സ്ഥിരീകരിച്ചു.

തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ 6,426 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. 82 പേർ കൂടി മരിച്ചു. ആകെ പോസിറ്റീവ് കേസുകൾ 2,34,114ഉം മരണം 3,741ഉം ആയി. ചെന്നൈയിൽ 1,117 പുതിയ കേസുകളും 21 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് കേസുകൾ 97,575 ആയി.

Read Also : കൊവിഡ് പ്രതിരോധ മരുന്ന് ജനുവരിയോടെ ലഭ്യമായേക്കും: ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ റിസര്‍ച്ച് ഫാര്‍മസിസ്റ്റ്

ആന്ധ്രയിൽ 24 മണിക്കൂറിനിടെ 10,093 പേർക്ക് രോഗം സ്ഥിരീകരിച്ചു. 65 പേർ കൂടി മരിച്ചു. ആകെ പോസിറ്റീവ് കേസുകൾ 1,20,390 ആയി. ആകെ മരണം 1,213 ആണ് റിപ്പോർട്ട് ചെയ്തത്. കർണാടകയിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത 5,503 കേസുകളിൽ 2270ഉം ബംഗളൂരുവിലാണ്. സംസ്ഥാനത്തെ ആകെ പോസിറ്റീവ് കേസുകൾ 1,12,504 ആയി. ആകെ മരണം 2,155 ആണ്. ഉത്തർപ്രദേശിൽ 3,383ഉം, ബിഹാറിൽ 2,328ഉം, പശ്ചിമ ബംഗാളിൽ 2,294ഉം, തെലങ്കാനയിൽ 1764ഉം, ഗുജറാത്തിൽ 1,144ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

Story Highlights covid, india

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top