ബലിപെരുന്നാള്‍ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും മഹത്തായ സന്ദേശം; പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെ മനുഷ്യ സ്‌നേഹത്തിന്റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാള്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഈദ് ആശംസ നേരുന്നതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരം അനുവദിച്ചിട്ടുണ്ടെന്നും എന്നാല്‍ ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് സാഹചര്യത്തില്‍ പെരുന്നാള്‍ നമസ്‌കാരം വേണ്ടെന്ന് വച്ച പള്ളിക്കമ്മിറ്റികളെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Story Highlights CM pinarayi vijayan wishes Eid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top