കൊച്ചിയിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ ചെലവഴിച്ചത് 50 കോടിയോളം; മഴ പെയ്താൽ നഗരം വെള്ളത്തിനടിയിൽ

കൊച്ചിയിലെ വെള്ളക്കെട്ടൊഴിവാക്കാൻ കൊച്ചി കോർപറേഷനും ഓപ്പറേഷൻ ബ്രേക്ക് ത്രൂവും ചെലവഴിച്ചത് 50 കോടിയോളം രൂപ. കഴിഞ്ഞ നാല് വർഷങ്ങളായി കൊച്ചി കോർപറേഷൻ അമൃതം പദ്ധതിയിൽ നിന്നുൾപ്പെടെ 39,66,82652 രൂപ ചെലവഴിച്ചപ്പോൾ, ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ ആദ്യ ഘട്ടത്തിനായി 9,61,11000 രൂപ കൊച്ചിയിലെ കാനകളും കനാലുകളും വികസിപ്പിക്കാനും വൃത്തിയാക്കാനും ചെലവഴിച്ചു. വെള്ളക്കെട്ടൊഴിവാക്കാൻ ഇത്രയധികം തുക ചെലവഴിച്ചിട്ടും കൊച്ചി നഗരം മിക്കപ്പോഴും വെള്ളത്തിനടിയിലാണ്.

Read Also : കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും: ജില്ലാ കളക്ടര്‍

കൊച്ചി നഗരത്തിലെ വെള്ളക്കെട്ടൊഴിവാക്കാൻ കഴിഞ്ഞ നാല് വർഷങ്ങളായി കൊച്ചി കോർപ്പറേഷൻ ചെലവഴിച്ചത് 40 കോടി രൂപയോളം രൂപയാണ്. കാനകളും, കനാലുകളും വികസിപ്പിക്കാനും വൃത്തിയാക്കാനും അമൃതം ഉൾപ്പെടെ 18 ഓളം പദ്ധതികളിലായി 39,66,82,652 രൂപ ചെലവഴിച്ചതായി കോർപറേഷന്റെ കണക്കുകളിൽ വ്യക്തമാകുന്നുണ്ട്.

ഇതിൽ 15,15,000 രൂപ ചെലവഴിച്ച് വികസിപ്പിച്ച തേവര-പേരന്തൂർ കനാൽ ഒറ്റമഴയിൽ തന്നെ നിറഞ്ഞൊഴുകും. 1,70,00000 രൂപ ചെലവഴിച്ച് കാനകൾ വൃത്തിയാക്കുകയും വികസിപ്പിക്കുകയും വൃത്തിയാക്കുകയും ചെയ്ത കലൂർ സ്റ്റേഡിയം ലിങ്ക് റോഡ് മഴവെള്ളത്തിൽ മുങ്ങി.

രണ്ട് ഘട്ടങ്ങളിലായി പഷ്ണിത്തോട് വികസനത്തിന് ഒരു കോടി തൊണ്ണൂറ്റിയൊൻപത് ലക്ഷവും ഒരുകോടി നാൽപത്തിരണ്ട് ലക്ഷവും ചെലവാക്കിയതായി രേഖകളിൽ പറയുന്നു.

കലൂർ കത്രിക്കടവ് റോഡിലെ കാന വികസനത്തിന് ചെലവഴിച്ചത് എഴുപത്തിമൂന്ന് ലക്ഷത്തിഎഴുപത്തിരണ്ടായിരം രൂപയാണ്. ഇതിന് പുറമെയാണ് ഫുട്പാത്ത് വികസനത്തിന്റെ പേരിൽ കോടികൾ ചെലവഴിച്ചത്.

കോർപറേഷൻ ചെലവഴിച്ച കോടികൾക്ക് പുറമെ ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ ആദ്യഘട്ടത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി 9,61,11,000 രൂപ ചെലവഴിച്ചു. ഇതിന് പുറമെ സ്മാർട്ട് സിറ്റി പദ്ധതിയിൽ കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡും കോടികൾ ചെലവഴിച്ചിട്ടുണ്ട്.

Story Highlights cochi, operation break through

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top