Advertisement

കൊച്ചിയിലെ വെള്ളക്കെട്ട്; പരസ്പരം പഴി ചാരി മേയറും ഭരണകൂടവും

July 30, 2020
Google News 2 minutes Read
cochin mayor collector

കൊച്ചി നഗരത്തിൽ ശക്തമായ വെള്ളക്കെട്ട് തുടരുമ്പോഴും പരസ്പരം പഴിചാരി കൊച്ചി മേയറും ജില്ലാ ഭരണകൂടവും. ഓപ്പറേഷൻ ബ്രേക്ക് ത്രൂ വേണ്ടത്ര കൂടിയാലോചന നടത്താതെ നടപ്പിലാക്കിയ പദ്ധതിയെന്ന് മേയർ സൗമിനി ജെയ്ൻ പറഞ്ഞു. അതേസമയം ഓപ്പറേഷൻ ബ്രേക്ക് ത്രൂവിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രവർത്തികൾ പൂർത്തിയാക്കിയ പ്രദേശങ്ങളിൽ വെള്ളക്കെട്ട് ബാധിച്ചിട്ടില്ലെന്ന് കളക്ടർ എസ് സുഹാസ്.

ഓപ്പറേഷൻ ബ്രേക്ക് ത്രൂ വേണ്ടത്ര കൂടിയാലോചന നടത്താതെ നടപ്പിലാക്കിയ പദ്ധതിയാണെന്നും, കൂടിയാലോചന നടത്താതിന്റെ പോരായ്മകൾ പദ്ധതിയ്ക്കുണ്ടായിട്ടുണ്ടെന്നും മേയർ സൗമിനി ജെയിൻ 24 നോട് പറഞ്ഞു. പദ്ധതി നടത്തിപ്പിൽ പരാജയം സംഭവിച്ചോയെന്ന് ഇപ്പോൾ പറയാനാകില്ല. സംയുക്തമായ യോഗം വിളിക്കാൻ മന്ത്രി വിഎസ് സുനിൽ കുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also : കൊച്ചിയിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ ചെലവഴിച്ചത് 50 കോടിയോളം; മഴ പെയ്താൽ നഗരം വെള്ളത്തിനടിയിൽ

അതേ സമയം ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയിൽ പ്രവർത്തികൾ പൂർത്തിയാക്കിയ പ്രദേശങ്ങളിൽ വെള്ളക്കെട്ട ഒഴിവാക്കാൻ സാധിച്ചു എന്ന വിശദീകരണമാണ് കളക്ടർ എസ് സുഹാസ് നൽകുന്നത്. എം ജി റോഡിലടക്കം വെള്ളം കയറാൻ കാരണം മുലശേരി കനാൽ വ്യത്തിയാക്കാത്തതാണെന്നും ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റ ആദ്യ ഘട്ടത്തിൽ മുല്ലശേരി കനാൽ ഉൾപ്പെട്ടിരുന്നില്ലന്നും കോർപറേഷനാണ് കനാൽ വൃത്തിയാക്കേണ്ടതെന്നും കളക്ടർ കുറ്റപ്പെടുത്തി.

കൊച്ചിയിലെ വെള്ളക്കെട്ടൊഴിവാക്കാൻ കൊച്ചി കോർപറേഷനും ഓപ്പറേഷൻ ബ്രേക്ക് ത്രൂവും ചെലവഴിച്ചത് 50 കോടിയോളം രൂപയാണ്. കഴിഞ്ഞ നാല് വർഷങ്ങളായി കൊച്ചി കോർപറേഷൻ അമൃതം പദ്ധതിയിൽ നിന്നുൾപ്പെടെ 39,66,82652 രൂപ ചെലവഴിച്ചപ്പോൾ, ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ ആദ്യ ഘട്ടത്തിനായി 9,61,11000 രൂപ കൊച്ചിയിലെ കാനകളും കനാലുകളും വികസിപ്പിക്കാനും വൃത്തിയാക്കാനും ചെലവഴിച്ചു. വെള്ളക്കെട്ടൊഴിവാക്കാൻ ഇത്രയധികം തുക ചെലവഴിച്ചിട്ടും കൊച്ചി നഗരം മിക്കപ്പോഴും വെള്ളത്തിനടിയിലാണ്.

Story Highlights cochin operation break through plan, heavy rain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here