Advertisement

കണ്ണൂര്‍ മെഡിക്കല്‍ കോളജ് ക്ലസ്റ്ററില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞു

July 30, 2020
Google News 1 minute Read

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ക്ലസ്റ്ററില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞു. ഇന്ന് 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് മെഡിക്കല്‍ കോളജില്‍ രോഗബാധ കണ്ടെത്തിയത്. ജില്ലയില്‍ ഇന്ന് 39 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് മെഡിക്കല്‍ കോളജ് ക്ലസ്റ്ററില്‍ രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് ഡോക്ടര്‍മാരും ആറു ഹൗസ് സര്‍ജന്മാരും ഇതില്‍ ഉള്‍പ്പെടുന്നു. രോഗം ബാധിച്ചവരില്‍ 83 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. മറ്റ് ചികിത്സകള്‍ക്കായി എത്തിയ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ രോഗമുക്തരായിട്ടുമുണ്ട്. മെഡിക്കല്‍ കോളജിലെ ഇരുന്നൂറോളം പേരാണ് നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍
കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും.

ജില്ലയില്‍ ഇന്ന് ആറ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിട്ടുണ്ട്. നാറാത്ത്, മാടായി, കുഞ്ഞിമംഗലം, കടന്നപ്പള്ളി-പാണപ്പുഴ, പയ്യന്നൂര്‍, ഇരിട്ടി സ്വദേശികള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത്. അഗ്നിശമന സേനാംഗത്തിന്റെ സമ്പര്‍ക്കപ്പട്ടികയില്‍പ്പെട്ട ചിറക്കല്‍ സ്വദേശിക്കും രോഗബാധ കണ്ടെത്തി. ഡിഎസ്‌സി സെന്ററിലെ രണ്ട് സൈനികരുടെ പരിശോധനാ ഫലവും പോസിറ്റീവാണ്. രോഗബാധിതരില്‍ നാല് പേര്‍ വിദേശത്ത് നിന്നും രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

Story Highlights covid 19, Medical College cluster, kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here