കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് പി രാജിന്റെ സ്ഥലംമാറ്റം അസാധാരണ ഉത്തരവിലൂടെ

കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് പി രാജിന്റെ സ്ഥലംമാറ്റം അസാധാരണ ഉത്തരവിലൂടെ. പുലര്‍ച്ചെ മൂന്നുമണിക്കാണ് ഉത്തരവ് ഇറങ്ങിയത്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നയെ അനീഷ് പി രാജിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുന്നതിനിടയിലാണ് സ്ഥലം മാറ്റിയത്.
നിര്‍ണായക ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റുന്നത് കേസിനെ ബാധിക്കുമെന്ന് ഇന്റലിജന്‍സ് അറിയിച്ചു. മുഖ്യപ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിനിടെ പകരക്കാരനെ നിശ്ചയിക്കാതെയാണ് സ്ഥലംമാറ്റം. ഇതും കേസിനെ പ്രതികൂലമായി ബാധിക്കും. സ്ഥലംമാറ്റത്തില്‍ കസ്റ്റംസ് കമ്മീഷണര്‍ അതൃപ്തി അറിയിച്ചതായും സൂചനയുണ്ട്.
അനീഷ് പി രാജിന്റെ നേതൃത്വത്തില്‍ സ്വര്‍ണക്കടത്ത് കേസ് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കെയാണ് സ്ഥലംമാറ്റം. ഇന്റലിജന്‍സ് വിവരങ്ങളെ തുടര്‍ന്ന് സ്വര്‍ണം പിടികൂടിയത് അനീഷ് പി രാജിന്റെ നേതൃത്വത്തിലുള്ള കസ്റ്റംസ് സംഘമായിരുന്നു. സ്ഥലം മാറ്റത്തില്‍ കസ്റ്റംസ് കമ്മീഷണര്‍ തന്നെ അതൃപ്തി അറിയിച്ചിട്ടുണ്ട്.
അന്വേഷണ സംഘത്തെക്കുറിച്ച് നേരത്തെ തന്നെ രാഷ്ട്രീയ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കേസിന്റെ നിര്‍ണായക ഘട്ടത്തിലാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. കേസിലെ മുഖ്യ പ്രതി സ്വപ്‌നാ സുരേഷില്‍ നിന്ന് വേണം സ്വര്‍ണക്കടത്ത് കേസിലെ പ്രധാന കണ്ണികളെക്കുറിച്ച് കണ്ടെത്തേണ്ടത്. ഈ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതിനിടെയാണ് സ്ഥലംമാറ്റം.
Story Highlights – Customs Joint Commissioner
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here