ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധ വിമാനം നേപ്പാള്‍ തകര്‍ത്തുവെന്ന് വ്യാജ പ്രചാരണം [24 Fact check]

ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധ വിമാനം നേപ്പാള്‍ തകര്‍ത്തുവെന്ന് വ്യാജ പ്രചാരണം. വ്യോമാക്രമണം നടത്താന്‍ തയാറെടുത്ത ഇന്ത്യന്‍ യുദ്ധവിമാനം നേപ്പാള്‍ തകര്‍ത്തുവെന്ന മട്ടിലാണ് പ്രചാരണം നടക്കുന്നത്. രണ്ടു ചിത്രങ്ങളാണ് ഈ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. യുദ്ധവിമാനം തകര്‍ന്നുവീഴുന്നതിന്റെയും തകര്‍ന്നുകിടക്കുന്ന ഒരു യുദ്ധവിമാനത്തിന്റെയും ചിത്രങ്ങള്‍ ആണ് വ്യാജ പ്രചാരണങ്ങള്‍ക്കായി ഉപയോഗിച്ചിരിക്കുന്നത്.
‘ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തുന്നതിനായി അതിര്‍ത്തി കടന്നു. നേപ്പാള്‍ സൈന്യം യുദ്ധവിമാനം തകര്‍ത്തു. ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ മരിച്ചു’ എന്നിങ്ങനെയാണ് പ്രചരിക്കുന്ന ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. ഇന്ത്യയും നേപ്പാളും തമ്മിലുണ്ടായിരുന്ന ബന്ധം വഷളായതോടെയാണ് ഇത്തരം വാര്‍ത്തകളും സാമൂഹ്യ മാധ്യമങ്ങളില്‍ ഇടം പിടിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ പഴയതാണെന്നതാണ് യാഥാര്‍ത്ഥ്യം. രണ്ട് ചിത്രങ്ങളും തമ്മില്‍ ഒരു ബന്ധവുമില്ല. യുദ്ധവിമാനം തകര്‍ന്നുവീഴുന്ന ചിത്രം 2011 ലേതാണ്. ലിബിയയുടെ യുദ്ധവിമാനം തകര്‍ന്നുവീഴുന്നതിന്റെ ചിത്രമാണ് ഇത്. അടുത്ത ചിത്രമാകട്ടെ 2019 ലേതും. മിറാഷ് ഫൈറ്റര്‍ ജെറ്റ് 2019 ഫെബ്രുവരി ഒന്നിന് തകര്‍ന്നു വീണ ദൃശ്യമാണിത്. ഈ രണ്ട് ചിത്രങ്ങളും ചേര്‍ത്തുവച്ചാണ് ഇപ്പോള്‍ വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നത്.
Story Highlights – IAF did not conduct airstrike in Nepal Fact Check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here