കൊണ്ടോട്ടിയിൽ കൊവിഡ് സാഹചര്യം ഗുരുതരമായി തുടരുന്നു; നിയന്ത്രണം ഒരാഴ്ച കൂടി നീട്ടും

covid

കൊവിഡ് വ്യപാന ആശങ്ക നിലനിൽക്കുന്ന കൊണ്ടോട്ടിയിൽ സ്ഥിതി ഗുരുതരമായി തുടരുന്നുവെന്ന് മലപ്പുറം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ. മേഖലയിൽ കർശന നിയന്ത്രണങ്ങൾ തുടരുമെന്നും കൂടുതൽ പരിശോധനകൾ നടത്തുമെന്നും കളക്ടർ വ്യക്തമാക്കി.

ഈ മാസം 21 ന് ആണ് കൊണ്ടോട്ടി മൽസ്യ മാർക്കറ്റിൽ ആദ്യ കൊവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായി 8 ദിവസം പിന്നിടുമ്പോൾ മേഖലയിൽ നിന്ന് മാത്രം റിപ്പോർട്ട് ചെയ്തത് 130 ൽ അധികം കേസുകൾ ആണ്. രണ്ട് മരണവും സ്ഥിരീകരിച്ചു.

കൊണ്ടോട്ടി നഗരസഭ പരിധിയിൽ നിന്ന് ഇന്നലെ മാത്രം 11 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നഗരസഭയേയും പരിസര പഞ്ചായത്തുകളെയും ചേർത്ത് ലാർജ് ക്ലസ്റ്റർ ആയി പരിഗണിച്ചു കൊണ്ടുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും സ്ഥിതി ഗുരുതരമായി തുടരുകയാണെന്നും മലപ്പുറം ജില്ലാ കളക്ടർ വ്യക്തമാക്കി. കൊവിഡ് വ്യപന ഭീതി തുടരുന്ന സാഹചര്യത്തിൽ കൊണ്ടോട്ടി മേഖലയിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ഇന്ന് അവസാനിക്കാനിരിക്കെ ഒരാഴ്ചത്തേക്ക് കൂടി നീട്ടും. ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ രീതിയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top