Advertisement

സ്വർണക്കടത്ത്; ഫൈസൽ ഫരീദ് യുഎഇയിലെ പ്രധാനകണ്ണിയെന്ന് റമീസ്

July 30, 2020
Google News 1 minute Read

സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളിൽ ഒരാളായ ഫൈസൽ ഫരീദ് യുഎഇയിലെ പ്രധാന കണ്ണിയെന്ന് പി കെ റമീസ്. ജൂൺ മാസത്തിൽ താൻ പലതവണ തിരുവനന്തപും സന്ദർശിച്ചുവെന്ന് റമീസ് എൻഐഎയോട് വെളിപ്പെടുത്തി.

സ്വർണക്കടത്ത് കേസിൽ മുഖ്യ കണ്ണികളിൽ ഒരാളാണ് റമീസ്. ഇയാൾ നിലവിൽ എൻഐഎയുടെ കസ്റ്റഡിയിൽ ആണ്. രണ്ട് ദിവസമായി നടക്കുന്ന ചോദ്യം ചെയ്യലിലാണ് ഇയാൾ നിർണായക വെളിപ്പെടുത്തൽ നടത്തിയത്. കള്ളക്കടത്തിന് കേരളത്തിലും വിദേശത്തും വിപുലമായ നെറ്റ്‌വർക്കുണ്ടെന്നാണ് റമീസ് വെളിപ്പെടുത്തിയത്. ഫൈസൽ ഫരീദാണ് യുഎഇയിലെ പ്രധാനകണ്ണി. യുഎഇ കേന്ദ്രീകരിച്ചാണ് ഫൈസൽ ഫരീദിന്റെ പ്രവർത്തനമെന്നും റമീസ് പറഞ്ഞു.

തിരുവനന്തപുരത്ത് സന്ദർശനം നടത്തിയെന്ന റമീസിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എൻഐഎ ഇക്കാര്യം വിശദമായി അന്വേഷിക്കും. റമീസ് ആരെയൊക്കെ സന്ദർശിച്ചുവെന്നായിരിക്കും അന്വേഷിക്കുക. ഉദ്യോഗസ്ഥരേയും രാഷ്ട്രീയ നേതാക്കളേയും കണ്ടിരുന്നോ എന്നും അന്വേഷിക്കും. അതേസമയം, കേസിലെ പ്രധാന പ്രതികളായ സ്വപ്‌നയേയും സന്ദീപിനേയും എൻഐഎ വീണ്ടും കസ്റ്റഡിയിൽ വാങ്ങും.

Story Highlights K T Rameez, Gold smuggling

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here