സ്വർണക്കടത്ത് കേസിൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ പങ്ക് യുഎഇയെ അറിയിക്കാൻ എൻഐഎ

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ പങ്ക് യുഎഇയെ അറിയിക്കാൻ എൻഐഎ നീക്കം. വിദേശകാര്യമന്ത്രാലയം വഴി വിവരങ്ങൾ ധരിപ്പിക്കാനാണ് നീക്കം. കോൺസുലേറ്റ് ഉദ്യോഗസ്ഥർ പണം കൈപറ്റിയത് അടക്കം എൻഐഎ വിവരിക്കും. യുഎഇയിൽ അന്വേഷണാനുമതി ലഭിക്കുന്നതിന്റെ ഭാഗമായാണ് എൻഐഎ നീക്കം. ഇന്ത്യയിൽ നിന്ന് മടങ്ങിയ കോൺസുലേറ്റ് ഉദ്യോഗസ്ഥരിൽ നിന്ന് മൊഴി ശേഖരിക്കുകയും എൻഐഎയ്ക്ക് ലക്ഷ്യമുണ്ട്.
യുഎഇ കോൺസുലേറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ കസ്റ്റംസ് നീക്കം. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഈ തീരുമാനമെടുത്തിരിക്കുന്നത്. അതേസമയം ഫസൽ ഫരീദ്,റബിൻസൺ എന്നിവർക്കായി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ കസ്റ്റംസ് സിബിഐ വഴി ഇന്റർപോളിനോട് ആവശ്യപ്പെട്ടു.
Read Also : എം ശിവശങ്കറിന് എൻഐഎയുടെ ക്ലീൻ ചീറ്റില്ല
യുഎഇ അറ്റാഷെയെ ചോദ്യം ചെയ്യാനുള്ള അനുമതിക്കായി വിദേശ മന്ത്രാലയത്തിന് കസ്റ്റംസ് കത്ത് നൽകി. അറ്റാഷെയ്ക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സന്ദീപിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് നീക്കം. അറ്റാഷെയ്ക്ക് ഡോളറായാണ് വിഹിതം നൽകിയിരുന്നത്. കോൺസുലേറ്റ് വാഹനത്തിലാണ് സ്വർണം കടത്തിയിരുന്നതെന്നും പ്രതികളുടെ മൊഴി. അനധികൃത ഡോളർ ഇടപാട് ഏജന്റിനെയും ചോദ്യം ചെയ്തിരുന്നു. ഇയാളുടെ മൊഴിയും അറ്റാഷെയ്ക്ക് എതിരാണ്. ഇയാളാണ് അറ്റാഷെയ്ക്ക് സ്വർണക്കടത്തിന്റെ വിഹിതം കൈമാറിയിരുന്നത്.
Story Highlights – gold smuggling, nia, uae consulate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here