ഒൻപത് ദിവസം പിന്നിടുന്നു; കാസർഗോഡ് കടലിൽ ചാടിയ പോക്‌സോ കേസ് പ്രതിയെ കണ്ടെത്താനായില്ല

കാസർഗോഡ് തെളിവെടുപ്പിനിടെ കൈ വിലങ്ങുമായി കടലിൽ ചാടിയ പോക്‌സോ കേസ് പ്രതിയെ ഒൻപത് ദിവസമായിട്ടും കണ്ടെത്താനായില്ല. മുങ്ങൽ വിദഗ്ധരടക്കം ദിവസങ്ങളായി തെരച്ചിൽ തുടരുകയാണ്.
കടലിൽ വ്യോമ നിരീക്ഷണം നടത്തുന്നതിന് പൊലീസ് ഹെലികോപ്ടറിന്റെ സഹായം തേടിയിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥ മാറിയാൽ തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടർ എത്തിച്ച് തിരച്ചിൽ നടത്താനാണ് തീരുമാനം. അതേസമയം കടലിൽ ചാടിയ മഹേഷിന്റെ സഹോദരി വിഷയത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടി ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.
Read Also :കാസര്‍ഗോഡ് തെളിവെടുപ്പിന് കൊണ്ടുവന്ന പോക്‌സോ കേസ് പ്രതി കടലില്‍ ചാടി
ജൂലൈ 22 നാണ് പോക്‌സോ കേസ് പ്രതിയും കുട്‌ലു സ്വദേശിയുമായ മഹേഷ് പൊലീസിനെ വെട്ടിച്ച് കടലിൽ ചാടിയത്. ഇയാളെ കണ്ടെത്താനാകാത്തത് പൊലീസിൽ തലവേദന സൃഷ്ടിക്കുകയാണ്.
Story Highlights – Pocso case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here